25 C
Kochi
Saturday, July 31, 2021

Daily Archives: 26th June 2020

കൊച്ചി: നഗ്നദേഹത്ത് മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻകൂർ ജാമ്യം ​തേടി രഹന ഫാത്തിമ ​ഹൈക്കോടതിയിൽ. തനിയ്ക്കെതിരെ ചുമത്തിയ പോക്സോ കേസ് നിലനിൽക്കില്ലെന്ന് വാദിച്ചാണ് രഹ്ന ​ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ പെയിന്റിങ് ബ്രഷ്, ചായം, ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ പൊലീസ് കണ്ടെത്തിയിരുന്നു.രഹന കോഴിക്കോടാണെന്നാണ് വിവരമെന്നും എറണാകുളത്ത് തിരിച്ചെത്തുമ്പോൾ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും പോലീസ് അ‌റിയിച്ചു....
തിരുവനന്തപുരം: സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് മന്ത്രി എ കെ ബാലന്‍.  കേന്ദ്രമന്ത്രികൂടിയായ വി മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസിലാക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. മുരളീധരന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും, കേന്ദ്ര നിര്‍ദ്ദേശം അനുസരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും വി മുരളീധരന്‍ അറിയുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. കാര്യങ്ങളറിഞ്ഞ ശേഷം സര്‍ക്കാരിനെ വിമര്‍ശിക്കണമെന്നും അദ്ദേഹം...
ലണ്ടന്‍:30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് കിരീടം. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി തോല്‍പ്പിച്ചതോടെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത ലീവര്‍പൂളിന് ചെല്‍സി- മാഞ്ചസ്റ്റര്‍ സിറ്റി മത്സരം നിര്‍ണായകമായിരുന്നു. ലീഗില്‍ ഏഴു മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ചെമ്പട കിരീടം നേടിയത്. 1989-90 സീസണിലാണ് ഇതിനു മുമ്പ് അവസാനമായി ലിവര്‍പൂള്‍ കിരീടം നേടിയത്.  
ഡൽഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍ പ്രദേശിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. കൊവിഡിനെ നേരിടുന്നതിൽ യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മികച്ച പ്രവർത്തനമാണ് ഉത്തർപ്രദേശ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ നാല് രാജ്യങ്ങളിലുമായി 1,30,000 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചപ്പോള്‍ ഉത്തര്‍ പ്രദേശില്‍ 600 പേരാണ് മരിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള യുപി സർക്കാരിന്‍റെ തൊഴിൽ പദ്ധതിയായ ആത്മനിർഭർ യുപി റോസ്ഗാർ യോജന...
കൊച്ചി:ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കുമെന്നും,  ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണെന്നും ലിജോജോസ് പെല്ലിശ്ശേരി. തന്നെ സംബന്ധിച്ചിടത്തോളം സിനിമ, പണം സമ്പാദിക്കുന്ന യന്ത്രമല്ല, മറിച്ച് തന്‍റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ്. സിനിമയിൽ നിന്ന് താൻ സ്വരൂപിക്കുന്ന പണം മുഴുവൻ മികച്ച സിനിമയ്ക്ക് ഇന്ധനമായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പുതിയ സിനിമയുടെ പോസ്റ്ററും ലിജോ ജോസ് പെല്ലിശ്ശേരി പുറത്തുവിട്ടു. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ...
തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര് ജില്ലകളില് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് 40 മുതല് 50 കി.മി വരെ വേഗത്തില് കാറ്റ് വീശാന് സാധ്യതയുള്ളതിനാല് മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്നും  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ  17,296 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുത്തു. മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 407 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ പതിനയ്യായിരം കടന്നു.
ന്യൂഡല്‍ഹി:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകൾ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്ഇ പുറത്തിറക്കി. സുപ്രീംകോടതിയിലാണ് സിബിഎസ്ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിജ്ഞാപനം സമർപ്പിച്ചത്. ഈ വിജ്ഞാപനം ഉടനെത്തന്നെ സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി ഈ വിജ്ഞാപനം അതേപടി അംഗീകരിച്ചു.വിദ്യാർത്ഥികളുടെ ഇന്‍റേണൽ അസസ്മെന്‍റിന്‍റെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിക്കും. എല്ലാ പരീക്ഷകളും എഴുതിയ വിദ്യാർത്ഥികൾക്ക് ഇന്‍റേണൽ അസസ്മെന്‍റ് മാർക്കുകളല്ല, എഴുത്തുപരീക്ഷാ ഫലം തന്നെയാകും...
തിരുവനന്തപുരം:കേന്ദ്രം അയച്ച കത്ത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍പ്രവാസി മടക്കത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്നാണ് അറിയിച്ചതെന്നും വി മുരളീധരന്‍ പറയുന്നു. കൊവിഡിനെ ചെറുക്കാനുള്ള യുദ്ധത്തിനിടെ സംസ്ഥാന സർക്കാർ അൽപ്പത്തരം കാണിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കേരളത്തെ  അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. 
കൊച്ചി:കൊവിഡ് സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ആരംഭിച്ചു. വിദേശത്തു നിന്നു എത്തുന്നവർക്ക് വിമാനത്താവളങ്ങളിലാണ് ആന്റിബോഡി പരിശോധന. ഇതിനായി  കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ 16 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ 200 യാത്രക്കാരെ പരിശോധിക്കാം. ഇന്നുമാത്രം നെടുമ്പാശേരിയിൽ 23 വിമാനങ്ങളിലായി 4,320 പ്രവാസികളെത്തും.