Thu. Apr 25th, 2024

കൊച്ചി:

കൊവിഡ് സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ആരംഭിച്ചു. വിദേശത്തു നിന്നു എത്തുന്നവർക്ക് വിമാനത്താവളങ്ങളിലാണ് ആന്റിബോഡി പരിശോധന. ഇതിനായി  കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ 16 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ 200 യാത്രക്കാരെ പരിശോധിക്കാം. ഇന്നുമാത്രം നെടുമ്പാശേരിയിൽ 23 വിമാനങ്ങളിലായി 4,320 പ്രവാസികളെത്തും.

By Binsha Das

Digital Journalist at Woke Malayalam