വായന സമയം: < 1 minute
തിരുവനന്തപുരം:

സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് മന്ത്രി എ കെ ബാലന്‍.  കേന്ദ്രമന്ത്രികൂടിയായ വി മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസിലാക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. മുരളീധരന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും, കേന്ദ്ര നിര്‍ദ്ദേശം അനുസരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും വി മുരളീധരന്‍ അറിയുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. കാര്യങ്ങളറിഞ്ഞ ശേഷം സര്‍ക്കാരിനെ വിമര്‍ശിക്കണമെന്നും അദ്ദേഹം മുരളീധരന് മറുപടിയായി പറഞ്ഞു.

Advertisement