Mon. Dec 23rd, 2024

തിരുവനന്തപുരം:

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ഉറവിടം അറിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 90 ശതമാനം പൊലീസുകാരും ഇന്ന് മുതല്‍ കൊവിഡ് ഡ്യൂട്ടിക്കിറങ്ങും.

തിരുവനന്തപുരം നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലവില്‍വന്നു. ഉറവിടമറിയാത്ത രോഗബാധ കൂടുമ്പോള്‍ യഥാര്‍ഥ സ്ഥിതിയറിയാന്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

By Binsha Das

Digital Journalist at Woke Malayalam