Fri. Apr 19th, 2024

ന്യൂഡല്‍ഹി:

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  418 പേര്‍ മരിക്കുകയും ചെയ്തു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള എറ്റവും വലിയ വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. ഇതോടെ  രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിനടുത്തെത്തി. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും അതിവേഗം രോഗംപടരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ്.

 

By Binsha Das

Digital Journalist at Woke Malayalam