Fri. Mar 29th, 2024

കൊച്ചി:

സിപിഎം കളമശേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. പാര്‍ട്ടി കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനധികൃത സ്വത്ത് സമ്പാദനക്കേസുമായ ബന്ധപ്പെട്ട വിവാദമാണ് സക്കീര്‍ ഹുസെെനെ നീക്കാന്‍ കാരണം. അദ്ദേഹത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിളിച്ചുവരുത്തി പറയാനുള്ളത് കേട്ട ശേഷമായിരുന്നു നടപടി.

By Binsha Das

Digital Journalist at Woke Malayalam