Sat. Apr 20th, 2024

ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ പതിനോരായിരത്തി അഞ്ഞൂറ്റി രണ്ട് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 325 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാനൂറ്റി ഇരുപത്തി നാലായി ഉയര്‍ന്നു.  ഇതുവരെ  കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതിനായിരത്തി അഞ്ഞൂറ്റി ഇരുപതായി.

അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നത് ആശ്വാസകരമായാണ് കേന്ദ്രസർക്കാർ കാണുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 50 ശതമാനത്തിലേറെ പേർക്ക് രോഗം ഭേദമായി.

By Binsha Das

Digital Journalist at Woke Malayalam