Fri. Apr 19th, 2024
കൊച്ചി:

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹക്കുമെതിരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. ഇരുവരും ക്വാറന്റീന്‍ ലംഘിച്ചെന്നും പൊലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് പരാതി നൽകിയത്. സംഭവത്തില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഇടപെട്ടതിന് പിന്നാലെയാണ് കേസ് ചാർജ് ചെയ്തത്. എന്നാൽ കാക്കനാട് ജയിലില്‍ തങ്ങള്‍ക്ക് മാനസികപീഡനം നേരിടേണ്ടി വരുന്നുവെന്ന് അലന്‍ ഷുഹൈബ് എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഇരുവരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

By Athira Sreekumar

Digital Journalist at Woke Malayalam