Sat. Apr 20th, 2024
തൃശൂർ:

തൃശൂർ ജില്ലയിൽ സമൂഹവ്യാപന ഭീഷണിയില്ലെന്നും അതുകൊണ്ട് തന്നെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും കളക്ടര്‍ എസ് ഷാനവാസ്. കൊവിഡ് ബാധിച്ചു മരിച്ച കുമാരൻ എന്നയാളുടെ രോഗ ഉറവിടം ഒഴികെ മറ്റു സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ ഉറവിടങ്ങള്‍ സംബന്ധിച്ച് വ്യക്തത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 10 കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കർശനമായ നിയന്ത്രണങ്ങൾ തുടരുമെന്നും കളക്ടര്‍ അറിയിച്ചു. നിലവിൽ 152 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam