Thu. Apr 25th, 2024

തിരുവനന്തപുരം:

കേരള കോണ്‍ഗ്രസ് ബി ഇടതു മുന്നണി വിടില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. യുഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫില്‍ താനും തന്റെ പാര്‍ട്ടിയും പൂര്‍ണ്ണ സംതൃപ്തരാണെന്നും ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ പിണറായി സര്‍ക്കാര്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫുമായി താന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മകനും എംഎഎല്‍എയുമായ ഗണേഷ് കുമാറും അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam