Reading Time: < 1 minute

കരിപ്പൂര്‍:

കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനും എയര്‍ ഇന്ത്യ ജീവനക്കാരനും കൊവിഡ് 19 സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരാണ് കൊവിഡ് 19 ബാധിച്ച ഉദ്യോഗസ്ഥന്‍. ഇതേതുടര്‍ന്ന്, 30ലധികം ഉദ്യോഗസ്ഥരോട് ക്വാറന്‍റീനില്‍ പോകാൻ നിര്‍ദ്ദേശം നല്‍കി. വിദേശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവരില്‍ നിന്നാകാം ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചതെന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലാവുമെന്നാണ് വിലയിരുത്തല്‍.

 

 

Advertisement