29 C
Kochi
Monday, August 2, 2021

Daily Archives: 11th June 2020

കണ്ണൂർ: കൊവിഡിനെ തുടർന്ന് ഇന്നലെ രാത്രി മരണമടഞ്ഞ കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി കെ മുഹമ്മദിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത് ഇന്നലെയാണ്. വിദഗ്ധ ചികിത്സയ്ക്കായി വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. 70 വയസ്സായിരുന്നു. മെയ് 22-ന് മസ്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹത്തിന്റെ മകന് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഹമ്മദിന് ഹൃദയസംബന്ധമായ  അസുഖങ്ങളുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഡൽഹി: രാജ്യത്തെ കൊവിഡ് മരണസംഖ്യ 8,102 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ മരണനിരക്കാണിത്. ഇന്നലെ മാത്രം 9,996 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം ഉയർത്തുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്.
ഡൽഹി: ഉന്നത ഉദ്യോഗസ്ഥർകടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് രാജ്യത്തെ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്ര പേർസണൽ മന്ത്രാലയം വിളിച്ച് ചേർത്ത മന്ത്രാലയങ്ങളുടെ യോഗത്തിലണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുതിർന്ന ഉദ്യോഗസ്ഥര്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം ഓഫീസിൽ എത്തുന്ന രീതിയിലുള്ള ക്രമീകരണം വരുത്തണമെന്നുള്ള ആവശ്യവും ഉയർന്നുവന്നിട്ടുണ്ട്. നിലവിൽ 2,86,579 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.