25 C
Kochi
Sunday, July 25, 2021

Daily Archives: 10th June 2020

കാസര്‍ഗോഡ്:   കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ വെർച്വൽ ക്യൂ സംവിധാനം. കാസർകോട് ജനറൽ ആശുപത്രിയിലാണ് രോഗികൾക്ക് ടോക്കൺ നൽകാൻ ജിഎച്ച് ക്യൂ എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ടോക്കൺ വീട്ടിലിരുന്ന് കൊണ്ട് തന്നെ രാവിലെ ആറ് മുതൽ എട്ട് വരെ  ബുക്ക് ചെയ്യാം. ഇംഗ്ലീഷ്, മലയാളം, കന്നട ഭാഷകളിൽ ആപ്പ് ഉപയോഗിക്കാം.ആദ്യ ഘട്ടത്തില്‍ അമ്പത് ശതമാനം ഒപി ടോക്കണുകളാണ് മൊബെെല്‍ ആപ്പിലൂടെ...
തിരുവനന്തപുരം:   കെഎസ്ആർടിസിയുടെ പുതിയ എംഡിയെ മന്ത്രിസഭായോഗം ഇന്നു തീരുമാനിക്കും. എം പി ദിനേശ് രാജിവച്ച ഒഴിവിലാണ് നിയമനം. സാമൂഹ്യ ക്ഷേമ ഡയറക്ടർ ബിജു പ്രഭാകറിന് അധിക ചുമതല നൽകാനാണ് സാധ്യത. അതേസമയം, കാസർഗോഡ് – തിരുവനന്തപുരം അർദ്ധ അതിവേഗ റെയിൽ പദ്ധതിയിലെ അലൈൻമെന്റ് മാറ്റത്തിനും മന്ത്രിസഭായോഗം അംഗീകാരം നൽകിയേക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതിയും മന്ത്രിസഭായോഗം വിലയിരുത്തും.
തിരുവനന്തപുരം:   കേരളത്തിന്റെ മുൻ രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ താരം ജയമോഹൻ തമ്പിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ജയമോഹന്റെ മകന്‍ അശ്വിനെയും, അയല്‍വാസിയെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മദ്യലഹരിയില്‍ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അശ്വിന്‍ തള്ളിയിട്ടതിനെ തുടര്‍ന്നാണ് ജയമോഹന്‍ തമ്പി  മരണുപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, അയല്‍വാസിയ്ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി തെളിവില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍, ഇരുവരുടെയും പരസ്പരവിരുദ്ധമായ മൊഴികള്‍ പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
ചെന്നെെ:   കൊവിഡ് 19 ബാധിച്ച്  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഡിഎംകെ എംഎൽഎ ജെ അൻപഴകൻ അന്തരിച്ചു. 61 വയസ്സായിരുന്നു. ചെന്നൈ ചെപ്പോക്കിലെ എംഎല്‍എ ആയ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന് അങ്ങനെയായിരിക്കാം രോഗം പകര്‍ന്നതെന്നാണ് നിഗമനം. ചികിത്സയ്ക്കിടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി കണ്ടിരുന്നെങ്കിലും തിങ്കളാഴ്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എ ആണ് അന്‍പഴകന്‍.
വാഷിങ്ടണ്‍:   വംശീയാക്രമണത്തിന് ഇരയായി അമേരിക്കയില്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന് വിടനല്‍കി പതിനായിരങ്ങള്‍. ജന്‍മദേശമായ ഹ്യൂസ്റ്റണിലാണ് ജോർജ് ഫ്ലോയിഡിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ലോകമെങ്ങും പ്രതിഷേധ പരമ്പരകൾ തുടരുന്നതിനിടെയാണ് ഫ്ലോയിഡിന്റെ സംസ്കാരം ഇന്നലെ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. ഫ്ലോയിഡിന് നീതിക്കായി അമേരിക്കയിലെങ്ങും പ്രതിഷേധം തുടരുകയാണ്.
ന്യൂഡല്‍ഹി:   വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ പുതുതായി തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ചാലക്കുടി:   ചാലക്കുടിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. പള്ളി സെമിത്തേരിയില്‍തന്നെ സംസ്കരിക്കണമെന്നാണ് ബന്ധുക്കളുടെ നിലപാട്. എന്നാല്‍, സെമിത്തേരി വളപ്പിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 12 അടി ആഴത്തിൽ കുഴിയെടുക്കാന്‍ ചതുപ്പു പ്രദേശമായതിനാല്‍ സാധിക്കില്ലെന്ന് വികാരിയും ഇടവകാംഗങ്ങളും അറിയിച്ചതോടെയാണ് സംസ്കാരം മുടങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കുടുംബം. ചാലക്കുടി തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലാണ് ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്കരിക്കേണ്ടത്.
ന്യൂഡല്‍ഹി:പാർലമെന്റ് സഭയുടെ മൺസൂൺ സമ്മേളനം വെർച്വൽ ആക്കാന്‍ ആലോചന. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഉറപ്പ് വരുത്താനാണ്  തീരുമാനം. ലോക്‌സഭയിലെയും രാജ്യസഭയിലെയും മുഴുവന്‍ അംഗങ്ങളും ചേര്‍ന്നാണ് ഈ നിർദേശം മുന്നോട്ട് വച്ചതെന്നാണ് വിവരം.സാമൂഹിക അകലം പാലിച്ച് ലോക്‌സഭ ചേമ്പറിൽ 60 എംപിമാരെ മാത്രമേ ഉൾക്കൊള്ളിക്കാൻ ആകുകയുള്ളൂ. കൂടാതെ സെൻട്രൽ ഹാളിൽ 100ഓളം പേർ മാത്രമേ ഉൾക്കൊള്ളുകയുള്ളൂ. രണ്ട് സഭകളിലെയും മുഴുവൻ ആളുകളെയും ഉൾക്കൊള്ളാൻ ഹാളുകൾക്ക് ആകില്ലെന്ന് വ്യക്തമായതോടെയാണ് ഇത്തരമൊരു നിര്‍ദേശം.
ഡൽഹി:   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,985 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി ഏഴാം ദിവസമാണ് ഇന്ത്യയിൽ പതിനായിരത്തിനടുത്ത് ആളുകൾക്ക് രോഗ ബാധ ഉണ്ടാകുന്നത്. 2,76,000 ത്തിലധികം ആളുകൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നും അതിൽ 1,35,206 രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ആശങ്കയേറുകയാണ്. 3,169 പേരാണ് കൊവിഡിനെ തുടർന്ന് മഹാരാഷ്ട്രയില്‍ മാത്രം മരണപ്പെട്ടത്.
ജനീവ:   കൊവിഡ് രോഗലക്ഷണമില്ലാത്തവർ മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള സാധ്യത കുറവാണെന്ന പ്രസ്താവന തിരുത്തി ലോകാരോഗ്യ സംഘടന. നിരവധി ആരോഗ്യ വിദഗ്ദ്ധർ ഡബ്ല്യുഎച്ച്ഒ വക്താവ് ഡോക്ടർ മരിയ കെർക്കോവിന്റെ ഈ പ്രസ്താവനയെ എതിർത്തതോടെയാണ് തന്റെ വാക്കുകൾ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിന് ശാസ്ത്രീയ പിൻബലമില്ലെന്നും മരിയ തന്നെ വ്യക്തമാക്കിയത്. അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 73,16,820 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 4,13,000ത്തിലധികം പേർ മരണപ്പെടുകയും ചെയ്തു.