25 C
Kochi
Saturday, July 31, 2021

Daily Archives: 10th June 2020

ഇസ്ലാമാബാദ്:പാകിസ്താനില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ അയ്യായിരത്തി മുന്നൂറ്റി എൺപത്തി ഏഴ് പേര്‍ക്കാണ്  കൊവിഡ് ബാധിച്ചത്. ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ച ഏറ്റവും കൂടിയ കണക്കാണിത്.  83 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. പാകിസ്താനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം ഒരു ലക്ഷത്തി പതിമൂവായിരത്തി എഴുന്നൂറ്റി രണ്ടാണ്. രണ്ടാഴ്ച ലോക്ക് ഡൗണ്‍, രണ്ടാഴ്ച ഇളവുകള്‍ എന്നിങ്ങനെ നിയന്ത്രണങ്ങള്‍ തുടരണമെന്ന  ലോകാരോഗ്യസംഘടന ശുപാര്‍ശ  പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രി യസ്മിന്‍ റാഷിദ് പറഞ്ഞു.
പാലക്കാട്:പാലക്കാട്  ജില്ല ആശുപത്രിയിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഒരാഴ്ചയായിട്ടും സാമ്പിൾ പരിശോധന നടക്കാതെ കൊവിഡ് പരിശോധന ലാബ്. മെഡിക്കൽ കോളേജിൽ ലാബ് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഐസിഎംആര്‍ അനുമതി കിട്ടാത്തതിനാൽ  പരിശോധന നടപ്പാക്കാൻ സാധിക്കില്ല.  ട്രൂ നാറ്റ് ലാബിലെ  സാങ്കേതിക പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മറ്റു ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.  നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം ജീവനക്കാർ വരുന്നമുറയ്ക്ക് ലാബ് പ്രവർത്തിച്ചു തുടങ്ങുമെന്നാണ് അറിയിപ്പ്.
ന്യൂഡല്‍ഹി: കൊവിഡ് കാലത്തിനു ശേഷമുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഏർപ്പെടുത്തേണ്ട പരിഷ്കാരങ്ങൾക്ക് ഐസിസിയുടെ അംഗീകാരം. അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മറ്റി പാനൽ മുന്നോട്ടുവച്ച പരിഷ്കാരങ്ങളാണ് ഐസിസി അംഗീകരിച്ചത്. കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട്, പന്ത് മിനുക്കാൻ തുപ്പൽ വിലക്ക് തുടങ്ങി കുറേയേറെ പരിഷ്കാരങ്ങളാണ്ഐസിസി ഏർപ്പെടുത്തിയത്. അടുത്ത ഒരു വര്‍ഷത്തേക്കായിരിക്കും ഈ മാറ്റം.പന്തിനു തിളക്കം കൂട്ടാൻ തുപ്പൽ പുരട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അമ്പയര്‍മാര്‍ ടീമിന് ഇത്തരത്തിൽ രണ്ട് തവണ താക്കീത് നൽകും. ഇതിനു ശേഷം സമാന...
ഉത്തര കൊറിയ:ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും ഉത്തര കൊറിയ നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  ഇരുരാജ്യത്തെയും സൈനികര്‍ തമ്മിലുള്ള ആശയവിനിമയം, ഇരു കൊറിയകളും തമ്മിലുള്ള ട്രയല്‍ കമ്മ്യൂണിക്കേഷന്‍ ലൈന്‍ തുടങ്ങിയവ ഉള്‍പ്പെടെ നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടുന്നു. ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകള്‍ അതിര്‍ത്തിയില്‍ പ്യോങ്യാങ് വിരുദ്ധ ലഘുലേഖകള്‍ അയയ്ക്കുന്നത് സംബന്ധിച്ച് ഇരുകൊറിയകളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  
തിരുവനന്തപുരം:കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ തര്‍ക്ക പരിഹാരത്തിനായി  മുന്നണി നേതൃത്വം ഇന്ന് ജോസ് കെ മാണിയുമായി ചർച്ച നടത്തും.  പ്രശ്‌നപരിഹാരത്തിന് ജോസഫ് പക്ഷത്തോട് കൂടുതൽ സാവകാശം തേടിയിരിക്കുകയാണ് കോൺഗ്രസ്സ്. കരാർ പ്രകാരം പദവി വിട്ടുനൽകാൻ ജോസ് പക്ഷം തയാറാകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ജോസ് കെ മാണി നിലപാട് ആവര്‍ത്തിച്ചതോടെയാണ് അനുനയ ചര്‍ച്ചയ്ക്ക് കോൺഗ്രസ്സ് നേതൃത്വവും മുന്നണി നേതൃത്വവും വീണ്ടും ഒരുങ്ങുന്നത്.   
ന്യൂഡല്‍ഹി:ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ഉടന്‍ പുനരാരംഭിക്കില്ല. ഇതുസംബന്ധിച്ച്  ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയതായാണ് സൂചന. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയില്‍ ഉള്ള ഏഴ് ജഡ്ജിമാര്‍ അടങ്ങിയ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാണെന്നും അതിനാല്‍ റിസ്‌ക് എടുക്കാന്‍ കഴിയില്ലെന്നും സമിതി വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കുന്ന നടപടി തുടരും. ജൂണ്‍ 19...
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ്ക്യൂ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാകുന്നതോടെ ഉപേക്ഷിക്കുമെന്ന് സര്‍ക്കാര്‍. മദ്യം വാങ്ങാനെത്തുന്നവരെ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ആപ് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ, മദ്യക്കടകളില്‍ ആളുകള്‍ കുറഞ്ഞതോടെ  ബെവ് ക്യൂ ആപ് ഒഴിവാക്കാന്നുള്ള ആലോചനകള്‍ വന്നിരുന്നു. അതേസമയം, മദ്യവില്‍പനശാല തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ആപ്പിലുള്‍പ്പെടാത്താനുള്ള ശ്രമം ഉപേക്ഷിച്ചു.
കൊച്ചി:കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന നാവികസേന കപ്പലായ ഐഎൻഎസ് വിക്രാന്തിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേരെ എൻഐഎ  അറസ്റ്റു ചെയ്തു.  രാജസ്ഥാൻ, ബീഹാർ സ്വദേശികളാണ് പിടിയിലായത്. ഇവരിൽ നിന്നും കാണാതായ ഹാർഡ് ഡിസ്കിൻ്റെ കുറച്ചു ഭാഗങ്ങൾ കണ്ടെടുത്തു. ഇരുവരുമായി എൻഐഎ ഇരുസംസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തി വരികയാണ്. ഒരു  വർഷം മുൻപാണ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്കുകൾ കാണാതായത്. നിർമ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലിൽ നിന്നും വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഹാർഡ് ഡിസ്ക് നഷ്ടമായത്...
ശ്രീനഗര്‍:   ജമ്മുകശ്മീരിലെ ഷോപിയാനില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപിയാനിലെ സുഗൂ പ്രദേശത്താണ്‌ ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ജമ്മുകശ്മീര്‍ പോലീസ്, 44 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഷോപിയാനില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. കഴിഞ്ഞ രണ്ട് ഏറ്റുമുട്ടലുകളിലായി ഒമ്പത് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഒമ്പതുപേരും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അംഗങ്ങളായിരുന്നു.
ന്യൂഡല്‍ഹി:   കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ ലിറ്ററിന് 45 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്. നാല് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 14 പൈസയും ഡീസലിന് 2 രൂപ 23 പൈസയും ആണ് വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വൻതോതിൽ ഇടിഞ്ഞ സാഹചര്യത്തിൽ കൂടിയാണ് രാജ്യത്ത് തുർച്ചയായി പെട്രോൾ-ഡീസൽ വില കൂടുന്നതെന്നാണ് വിലയിരുത്തല്‍.