Sat. Apr 20th, 2024
ചെന്നെെ:

 
കൊവിഡ് 19 ബാധിച്ച്  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഡിഎംകെ എംഎൽഎ ജെ അൻപഴകൻ അന്തരിച്ചു. 61 വയസ്സായിരുന്നു. ചെന്നൈ ചെപ്പോക്കിലെ എംഎല്‍എ ആയ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന് അങ്ങനെയായിരിക്കാം രോഗം പകര്‍ന്നതെന്നാണ് നിഗമനം. 

ചികിത്സയ്ക്കിടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി കണ്ടിരുന്നെങ്കിലും തിങ്കളാഴ്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എ ആണ് അന്‍പഴകന്‍.

By Binsha Das

Digital Journalist at Woke Malayalam