Thu. Mar 28th, 2024

തിരുവനന്തപുരം:

പമ്പ ത്രിവേണിയില്‍ നിന്നെടുക്കുന്ന മണല്‍ പുറത്തേക്ക് കൊണ്ടുപോകില്ലെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. മണല്‍ എവിടെ നിക്ഷേപിക്കണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം മണലെടുക്കാമെന്നും എന്നാൽ മണൽ വനത്തിൽ തന്നെ നിക്ഷേപിക്കണമെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം.

അതേസമയം, പത്തനംത്തിട്ട ജില്ലാ ഭരണകൂടം വനം വകുപ്പിന്‍റെ നിര്‍ദേശം പാലിച്ചു കൊണ്ട് തന്നെ മണല്‍ നേരിട്ട് മാറ്റാന്‍ തുടങ്ങി. ചക്കുപാലം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള സ്ഥലത്താണ് പമ്പയില്‍ നിന്നെടുക്കുന്ന മണല്‍ സംഭരിക്കുന്നത്.

നേരത്തെ, വനംവകുപ്പിന്‍റെ അനുമതിയില്ലാതെ പമ്പയിലെ മണല്‍ നീക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ രാജു വ്യക്തമാക്കിയിരുന്നു. എന്നാല്‍, മന്ത്രിയുടെ നിലപാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ തള്ളിയിരുന്നു. മണൽ മാറ്റാൻ വനംവകുപ്പിന്‍റെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രിക്ക് പിന്നാലെ വ്യവസായമന്ത്രിയും പറഞ്ഞിരുന്നു.

By Binsha Das

Digital Journalist at Woke Malayalam