Fri. Apr 26th, 2024

തിരുവനന്തപുരം:

നെയ്യാറ്റിന്‍കര സബ്‍ജയിലിലെ രണ്ട് പ്രതികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെഞ്ഞാറമൂട് സ്റ്റേഷനില്‍ നിന്ന് അടിപിടി കേസില്‍ ഈ മാസം 26 ന് റിമാന്‍ഡിലായവരാണ് പ്രതികള്‍. രണ്ടുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഈമാസം 22 ന് റിമാൻഡ് ചെയ്ത ഒരു പ്രതിക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കോടതികളിൽ ഹാജരാക്കുന്ന പ്രതികളിൽ പലരും പിന്നീട് കൊവിഡ് പൊസിറ്റീവാകുന്ന സാഹചര്യം കണക്കിലെടുത്ത് അറസ്റ്റിലാകുന്ന പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിർദ്ദശം നല്‍കിയിട്ടുണ്ട്. ഇതിനു പകരം വീഡിയോ കോളിലൂടെ ഹാജരാക്കിയാല്‍ മതിയാകും. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച് ഹെെക്കോടതി നിര്‍ദേശം നല്‍കിയത്.

 

By Binsha Das

Digital Journalist at Woke Malayalam