വായന സമയം: < 1 minute
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 67 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ദിവസമാണിന്ന്.  പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ പോസിറ്റിവ് ആയത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം പേർക്കും തൃശൂര്‍, കൊല്ലം ജില്ലകളിൽ നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ഇന്ന് പത്ത് പേർ രോഗമുക്തി നേടി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

Advertisement