Sun. Nov 17th, 2024

Day: May 19, 2020

വെന്‍റിലേറ്ററുകള്‍ വ്യാജം; ഗുജറാത്ത് സര്‍ക്കാരിനെതിരെ പുതിയ വിവാദം

അഹമ്മദാബാദ്: കൊവിഡ് രോഗികൾക്കായി സ‍ർക്കാർ ആശുപത്രികളിൽ വ്യാജ വെന്‍റിലേറ്റർ സ്ഥാപിച്ച സംഭവം പുറത്തായതോടെ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. വെന്‍റിലേറ്ററുകൾക്ക് ലൈസൻസ് ഇല്ലെന്നും ആവശ്യമായ പരിശോധനകൾ നടത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.…

സംസ്ഥാനത്ത് ഇന്നലെ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍, ഐസൊലേഷനിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.  അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേർക്കും ദോഹയിൽ നിന്ന്…

നിബന്ധനകളോടെ കെഎസ്ആര്‍ടിസി നാളെ നിരത്തിലിറങ്ങും

തിരുവനന്തപുരം: ജില്ലയ്ക്കുള്ളില്‍ പൊതുഗതാഗതത്തിന് അനുമതി ലഭിച്ചതോടെ ദേശീയപാതയിലും ബൈറൂട്ടുകളിലും ഉള്‍പ്പെടെ നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെടുപ്പ് തുടങ്ങി. സര്‍വീസിനാവശ്യമായ ബസുകള്‍ കഴുകി വൃത്തിയാക്കുകയും ടയറുകളും…

ലോകത്ത് കൊവിഡ് രോഗികള്‍ 49 ലക്ഷം കടന്നു

ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തി ഒരുന്നൂറ്റി എണ്‍പതായി. രോഗബാധിതരുടെ എണ്ണം നാല്‍പ്പത്തി ഒമ്പത് ലക്ഷത്തി പതിനായിരത്തി നാനൂറ്റി എണ്‍പത്തി ഒന്ന് …

കേസ് സിബിഐക്ക് വിടില്ല; അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂ ഡല്‍ഹി:   തനിക്കെതിരായ കേസ് സിബിഐക്ക് വിടണമെന്ന റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവും കോടതി നിഷേധിച്ചു.…

200 സജീവ കേസുകളുണ്ടെങ്കില്‍ റെഡ് സോണ്‍; പുതിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

ന്യൂ ഡല്‍ഹി: റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ വേര്‍തിരിക്കാന്‍ പുതിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ജില്ലകളെ വിവിധ മേഖലകളായി തരംതിരിക്കുമ്പോള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും…

ഹൈ​ഡ്രോ​ക്സിക്ലോ​റോ​ക്വി​ന്‍ കൊവിഡിനെ പ്രതിരോധിക്കും; തെളിവ് ‌താന്‍ തന്നെയെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്‌ടൺ:   കൊവിഡിനെ പ്രിതരോധിക്കാന്‍ മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍  കഴിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്.…

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; സര്‍വീസ് ജില്ലകള്‍ക്കുള്ളില്‍ മാത്രമെന്ന് ഗതാഗത മന്ത്രി 

തിരുവനന്തപുരം:   സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസുകള്‍ നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലയ്ക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുകയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.…

മലയാളി ആരോഗ്യപ്രവര്‍ത്തകന് അഭിനന്ദനവുമായി അബുദാബി കിരീടാവകാശി

അബുദാബി:   കൊവിഡ് മഹാമാരിക്കെതിരെ രാപകലില്ലാതെ പോരാടുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം നാടും വീടും മറന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ മലയാളികളായ ആരോഗ്യപ്രവര്‍ത്തകരും ഉണ്ട്. പ്രവാസികള്‍ നാട്ടിലേക്ക് സുരക്ഷിതരായി…

മുപ്പത് ദിവസത്തിനുള്ളില്‍ സമൂലമായ മാറ്റം വേണം; ലോകാരോഗ്യ സംഘടനയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടയുടെ മേധാവിക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത 30 ദിവസത്തിനുള്ളിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നില്ലെങ്കിൽ സംഘടനയ്ക്ക് യുഎസ് നല്‍കുന്ന ധനസഹായം ശാശ്വതമായി പിൻവലിക്കുമെന്നാണ്…