Thu. Apr 18th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.  അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേർക്കും ദോഹയിൽ നിന്ന് കരിപ്പൂരിലെത്തിയ ഒരാൾക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്. കൊച്ചിയിലെത്തിയവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും കരിപ്പൂരിലെത്തിയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. ഇന്നലെ രാത്രി 175 യാത്രക്കാരാണ് അബുദാബിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. അതേസമയം, ആരോഗ്യ പരിശോധനയിൽ രോഗബാധയുണ്ടെന്ന സംശയം തോന്നിയ 5 പേരെ അബുദാബി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam