31 C
Kochi
Friday, September 24, 2021

Daily Archives: 15th May 2020

ന്യൂയോര്‍ക്ക്:കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ പ്രതിദിനം 6000 കുഞ്ഞുങ്ങൾക്ക് വരെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് യൂണിസെഫിന്റെ മുന്നറിയിപ്പ്. കുറഞ്ഞ സാമ്പത്തിക വരുമാനമുള്ള, ആരോഗ്യ സംവിധാന നിലാവാരം കുറഞ്ഞ രാജ്യങ്ങളിലാവും ഇത്തരം മരണങ്ങള്‍ കൂടുതലായി സംഭവിക്കുകയെന്നും യൂണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍ റിയേറ്റ് ഫോറെ വ്യക്തമാക്കി. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ മുന്നറിയിപ്പ്.സാധാരണ നിലയിൽ പ്രതിരോധിക്കാന്‍...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി ശരിയല്ലെന്നും കേന്ദ്രമാനദണ്ഡങ്ങള്‍ കേരളം പാലിക്കുന്നില്ലെന്നുമുള്ള കേന്ദ്രവിദേശ കാര്യസഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്ക് മറുപടിയുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പുറത്തുനിന്ന് വരുന്നവരെ സ്വീകരിക്കാന്‍ തങ്ങള്‍ സന്നദ്ധരാണ് എന്ന് തന്നെയാണ് കേരളം പറഞ്ഞതെന്നും എന്നുകരുതി പ്രളയകാലത്ത് ആളുകളെ കൊണ്ടുവന്നതുപോലെ ഈ ഘട്ടത്തില്‍ ചെയ്യാന്‍ സാധിക്കില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.ഓരോരുത്തരേയും കൃത്യമായി ക്വാറന്റൈന്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ മുന്നൊരുക്കത്തോടെയാണ് സംസ്ഥാനം കാര്യങ്ങള്‍ ചെയ്യുന്നത്. രണ്ടുലക്ഷം ആളുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞാല്‍...
വാഷിങ്ടണ്‍: ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് നിലവില്‍ പുനരാലോചിക്കുന്നില്ലെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ത്ത രണ്ടുവര്‍ഷത്തെ താരിഫ് യുദ്ധം അവസാനിപ്പിച്ചുകൊണ്ട് യുഎസും ചൈനയും വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ കരാര്‍ പുനരാലോചിക്കാന്‍ താന്‍ തയ്യാറല്ലാ എന്നാണ് ട്രംപിന്റെ നിലവിലെ നിലപാട്.”വ്യാപാര ഇടപാടിനെക്കുറിച്ച് വീണ്ടും ചര്‍ച്ച നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ചൈനക്കാര്‍ എവിടെയോ പറഞ്ഞു. ഞങ്ങള്‍ വീണ്ടും ചര്‍ച്ച നടത്താന്‍ പോകുന്നില്ല”ട്രംപ് ഫോക്‌സ് ബിസിനസ്...
ന്യൂഡല്‍ഹി:പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് നാളെ മുതല്‍  23 വരെ എയർ ഇന്ത്യ എക്സ്പ്രസി​​ന്‍റെ 26 വിമാനങ്ങള്‍ സര്‍വീസ് നടത്തും. യുഎഇയിൽ നിന്ന് മാത്രം കേരളത്തിലേക്ക് 12 വിമാനങ്ങൾ ഉണ്ട്. നേരത്തേ പ്രഖ്യാപിച്ച ആറ് വിമാനങ്ങൾ ഉൾപ്പെടെയാണിത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ഷെഡ്യൂളിലെ 36 വിമാനങ്ങളിൽ 34 എണ്ണവും ഗൾഫ് നഗരങ്ങളിൽ നിന്നാണ്. ദോഹ, മസ്കത്ത് എന്നിവിടങ്ങളിൽ നിന്ന് ഓരോ പുതിയ...
ന്യൂ ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി അല്ല കേന്ദ്രത്തിലെന്നും സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയാണ് പിണറായി വിജയനെന്നും വി മുരളീധരന്‍ പറഞ്ഞു.1,35000 മുറി തയ്യാറാക്കിയെന്നും കൂടുതല്‍ മുറികള്‍ വേണമെങ്കില്‍ തയ്യാറാക്കുമെന്നും സംസ്ഥാനം പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച 14 ദിവസത്തെ ക്വാറന്റൈന്‍ ഏഴ് ദിവസമായി സംസ്ഥാനം വെട്ടിക്കുറച്ചു. കേരളത്തിന്റെ തയ്യാറെടുപ്പുകള്‍ വേണ്ടത്ര ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും വി...
തിരുവനന്തപുരം:കേരളത്തിൽ ജൂൺ ആദ്യവാരം എത്തുന്ന കാലവർഷം ഇക്കുറി നേരത്തെ എത്തുമെന്ന് പ്രവചനം.  മെയ് 28-ന് മണ്‍സൂണ്‍ മഴ കേരള തീരത്ത് എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്. സാഹചര്യങ്ങളിൽ മാറ്റം വന്നാൽ കാലവ‍ർഷ മഴ ഒന്നോ രണ്ടോ ദിവസം നേരത്തെയോ അല്ലെങ്കിൽ വൈകിയോ എത്താനും സാധ്യതയുണ്ടെന്നും സ്കൈമെറ്റിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ബം​ഗാൾ ഉൾക്കടലിൽ ഇപ്പോൾ രൂപംകൊണ്ട ന്യൂനമ‍ർദ്ദമാണ് മൺസൂൺ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ...
ന്യൂഡല്‍ഹി:ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തി അഞ്ച് ലക്ഷം കടന്നു. മരണപ്പെട്ടവരാകട്ടെ മൂന്ന് ലക്ഷത്തി മൂവായിരത്തി നാനൂറ്റി അഞ്ചായി. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. യുഎസ്സില്‍ രോഗബാധിതരുടെ െഎണ്ണം 14 ലക്ഷം പിന്നിട്ടു. മരണസംഖ്യ എണ്‍പത്തി അയ്യായിരത്തി നാനൂറ്റി അറുപത്തി മൂന്നായി ആയി ഉയര്‍ന്നു. ഇറ്റലിയില്‍ മുപ്പതിനായിരത്തിലേറെ പേരാണ് വെെറസ് ബാധിച്ച് മരണപ്പെട്ടത്. ബ്രസീലിലും റഷ്യയിലും മരണസംഖ്യ ഉയരുകയാണ്. ഒറ്റ ദിവസം റഷ്യയിൽ പതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.      
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടിവെയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആരോഗ്യവിദഗ്ധര്‍. രോഗലക്ഷണങ്ങളില്ലാതെ തന്നെ രോഗം പകരാവുന്ന സാഹചര്യത്തില്‍ കൂട്ടം കൂടുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പകരം വിദൂരപഠനം , ഓണ്‍ലൈൻ പഠന പദ്ധതികൾ വ്യാപകമാക്കണമെന്നാണ്  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടൻ തുറക്കരുത്. ഒരു മാസമെങ്കിലും കുറഞ്ഞത് നീട്ടിവയ്ക്കണം, വിദ്യാലയങ്ങളില്‍ രോഗ വ്യാപനമുണ്ടായാൽ നിയന്ത്രിക്കാനും ബുദ്ധിമുട്ടാകുമെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-21...
ന്യൂ ഡല്‍ഹി: രാജ്യത്തെ കൊവിഡ്  രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് ദേശീയതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 81,870 ആയി. 2,649 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്.51,401 പേര്‍ നിലവിൽ ചികിത്സയില്‍ കഴിയുന്നുണ്ട്. 27,919 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 3,967 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറ് പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്തെ ആകെ കൊവിഡ്...
ന്യൂ ഡല്‍ഹി: ദേശീയ ലോക്ക് ഡൗണിൻ്റെ മൂന്നാം ഘട്ടം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ നാലാം ഘട്ട ലോക്ക് ഡൗണിൽ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നൽകേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു. സംസ്ഥാന സ‍ർക്കാരുകളുടെ നി‍ർദേശങ്ങൾ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുക. ലോക്ക് ഡൗൺ മൂലം നി‍ർജീവമായ രാജ്യത്തെ ഭാ​ഗീകമായെങ്കിലും സാധാരണനിലയിലേക്ക് മടക്കി കൊണ്ടു വരുന്ന തരത്തിലാവും നാലാം ഘട്ട ലോക്ക് ഡൗൺ നടപ്പാക്കുക എന്നാണ്...