22 C
Kochi
Tuesday, September 28, 2021

Daily Archives: 15th May 2020

ന്യൂ ഡല്‍ഹി: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പടരുന്നത് തടയാന്‍ പൊതുയിടങ്ങളില്‍ തുപ്പുന്നതിനെതിരെ നടപടി വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു.പുകയില ഉത്പ്പന്നങ്ങളായ സിഗരറ്റ്, ബീഡി, പാന്‍മസാല, ഹുക്ക, ഗുഡ്ക തുടങ്ങിയവയുടെ വില്‍പ്പന നിരോധിച്ച് ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ സംസ്ഥാനങ്ങളും ഇത്തരമൊരു നിലപാട് എടുക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രാലയം രംഗത്തെത്തിയത്.പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കാരണം...
ഇന്ത്യയെ വരവേൽക്കാൻ ദുബായ്, ടെർമിനൽ 1 തുറക്കും: ഗൾഫ് വാർത്തകൾ
റിയാദ്: അവധിക്ക് നാട്ടിലെത്തി ലോക്ക് ഡൗണില്‍ കുടുങ്ങിയ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരെ തിരികെയെത്തിച്ച് സൗദി അറേബ്യ. ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ തബൂക്ക് വിമാനത്താവളത്തിലെത്തിച്ചത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തിരികെ സൗദിയിലെത്തിയത്. ഇവരിപ്പോള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാണുള്ളത്. നിരീക്ഷണ കാലയളവിന് ശേഷം തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വിദേശങ്ങളില്‍ കുടുങ്ങിയ എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും തിരികെയെത്തിക്കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍...
ന്യൂഡല്‍ഹി:മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ രോഗബാധിതരുടെ പ്രതിദിന വർധനവിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.  ഇതോടെ രാജ്യത്തെ  ആകെ കൊവിഡ് ബാധിതരുടെ എണ്ണം ചൈനയുടെ തൊട്ടടുത്തെത്തി. ഒരാഴ്ചയായി പ്രതിദിനം മൂവായിരത്തിലേറെ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ ചൈനയെ ഇന്ത്യ നാളെ മറികടന്നേക്കാം എന്നാണ് വിലയിരുത്തൽ.  കൊവിഡ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്തുള്ള ചൈനയുമായി ഇന്ത്യക്കുള്ളത് 967 കേസുകളുടെ വ്യത്യാസം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ചൈനയിലെ ദേശീയ...
ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പ്രകാരം കേരളത്തിലെ 23.79 ലക്ഷം ചെറുകിട-മൈക്രോ,ഇടത്തരം വ്യവസായ യൂണിറ്റുകള്‍ക്ക് സഹായം ലഭിക്കും. ഇതില്‍ 23.58 ലക്ഷം മൈക്രോ എന്റര്‍പ്രൈസസുകളാണ്. 44.64 ലക്ഷം പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കും. ഇതില്‍ 3.84 ശതമാനം യൂണിറ്റുകള്‍ പട്ടികജാതി വിഭാഗത്തിലും 0.72 ശതമാനം പട്ടികവര്‍ഗ വിഭാഗത്തിലും 24.97 ശതമാനം വനിതാ വികസന വിഭാഗത്തിലുമുള്ളതാണ്. 17.89 ലക്ഷം കോടിയുടെ നിക്ഷേപമാണ് സംസ്ഥാനത്തുള്ളത്. 67.65 ലക്ഷം കോടിയുടെ...
ന്യൂഡല്‍ഹി: നാല് റഫാല്‍ യുദ്ധ വിമാനം കൂടി ജൂലൈ അവസാനത്തോടെ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇരട്ട സീറ്റുള്ള മൂന്ന് ട്രെയിനര്‍ വിമാനങ്ങളും ഒറ്റ സീറ്റുള്ള ഫൈറ്റര്‍ വിമാനവുമാണ് അംബാല വ്യോമ കേന്ദ്രത്തില്‍ വെച്ച്‌ കൈമാറുക.കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വിമാനം കൈമാറുന്നത് ജൂലൈയിലേക്ക് മാറ്റുകയായിരുന്നു. മെയ് അവസാനം വിമാനം കൈമാറാനായിരുന്നു മുന്‍ ധാരണ.ഏഴ് ഇന്ത്യന്‍ പൈലറ്റുമാര്‍ അടങ്ങുന്ന ആദ്യ സംഘത്തിന്‍റെ റഫാല്‍ പരിശീലനം ഫ്രഞ്ച്​ വ്യോമ കേന്ദ്രത്തില്‍ പൂര്‍ത്തിയായി. കോവിഡ്...
ബംഗാള്‍:ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ പശ്ചിമബംഗാള്‍ തൊഴിലാളികളില്‍ മടങ്ങിപോകാന്‍ ആഗ്രഹിക്കുന്നവരെ സംസ്ഥാനത്തേക്ക് തിരികെയെത്തിക്കാന്‍ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനായി 28 ട്രെയിന്‍ സര്‍വീസുകള്‍ അനുനവദിച്ച് ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.ഈ മാസം 19 മുതല്‍ അടുത്ത മാസം 15 വരെയുള്ള കാലയളവിലായിരിക്കും സര്‍വീസുകളെന്ന് ബംഗാള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും കുടിയേറ്റതൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസറുമായ പി ബി സലീം ഐഎഎസ് അറിയിച്ചു. കേരളത്തിന്റെ  ആവശ്യം കൂടി പരിഗണിച്ചാണ് മുന്‍ കോഴിക്കോട്...
ജെറുസലേം: ഇസ്രയേലില്‍ വിസാ കാലാവധി തീര്‍ന്ന 82 മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍. ഇവരില്‍ നാല് പേര്‍ ഗര്‍ഭിണികളാണ്. നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു.‘അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയാണ് ഞാന്‍. കഴിഞ്ഞ രണ്ട് മാസമായി എനിക്ക് ജോലിയില്ല. രണ്ടര മാസത്തോളമായി മുറിയില്‍ ഇരിക്കുകയാണ്. എനിക്ക് മെഡിക്കല്‍ ചെക്കപ്പിന് ഇന്‍ഷൂറന്‍സ് ഒന്നും ഇല്ല. ഇന്‍ഷൂറന്‍സിനായി ഞാന്‍ ഏജന്‍സിയില്‍ ചെന്നപ്പോള്‍ പറഞ്ഞത് റിസൈന്‍ ചെയ്ത് പോകുന്നത് കൊണ്ട് ഇന്‍ഷൂറന്‍സ് തരാന്‍ പറ്റില്ലെന്നാണ്', ഇസ്രയേലില്‍ നഴ്‌സായ...
കൊച്ചി: സംസ്ഥാനത്ത് സൗജന്യ പലവ്യജ്ഞന കിറ്റ് വിതരണം മുടങ്ങി. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണമാണ് മുടങ്ങിയത്. വെള്ളക്കാർഡുകൾക്ക് ഇന്ന് മുതൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, നീല കാർഡുകാർക്ക് പോലും ഇതുവരെ വിതരണം പൂർത്തിയായിട്ടില്ല.മിക്കയിടത്തും 400 ലധികം നീലക്കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ കൊടുക്കാൻ ബാക്കിയുണ്ട്. 50 കിറ്റുകൾ മാത്രമാണ് ഒരു ദിവസം കിട്ടുന്നതെന്ന് റേഷൻ കടക്കാർ പറയുന്നു. ഭക്ഷ്യധാന്യ കിറ്റുകളുടെ അഭാവത്തിൽ കിറ്റ് വാങ്ങാനെത്തിയ വെളളക്കാർഡ് ഉടമകളെ കടകളിൽ...
ന്യൂ ഡല്‍ഹി: രാജ്യത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍. ഏഴ് ദിവസത്തെ നിരീക്ഷണം മതിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.ഇത് സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രം സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം വിദഗ്ദ സമിതിയാണ് പരിഗണിച്ചത്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ തുടരണമെന്ന് കേന്ദ്രം വ്യക്തമാക്കി.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴുദിവസം മാത്രം നിരക്ഷിക്കാന്‍...
ന്യൂ ഡല്‍ഹി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യക്ക് സഹായവുമായി ലോകബാങ്ക്. നൂറ് കോടി ഡോളര്‍ സഹായമാണ് ലോക ബാങ്ക് അനുവദിച്ചത്. 7500കോടി ഡോളറിന്‍റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്കായാണ് തുക വിനിയോഗിക്കേണ്ടത്.കൊവിഡ് കാലത്ത് ആരോഗ്യ മേഖലയിലെ ഇടപെടലുകൾക്കായിരുന്നു ലോക ബാങ്കിന്‍റെ ആദ്യ പദ്ധതി. 7500 കോടി ഡോളറാണ് അതിനും ലോക ബാങ്ക് മാറ്റി വച്ചത്. സമാനമായ തുക ഏപ്രിൽ നാലിന് ഇന്ത്യക്ക് ലഭിച്ചിരുന്നു. പരിശോധന കിറ്റുകൾ...