Fri. Apr 26th, 2024

ന്യൂഡല്‍ഹി:

പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് നാളെ മുതല്‍  23 വരെ എയർ ഇന്ത്യ എക്സ്പ്രസി​​ന്‍റെ 26 വിമാനങ്ങള്‍ സര്‍വീസ് നടത്തും. യുഎഇയിൽ നിന്ന് മാത്രം കേരളത്തിലേക്ക് 12 വിമാനങ്ങൾ ഉണ്ട്. നേരത്തേ പ്രഖ്യാപിച്ച ആറ് വിമാനങ്ങൾ ഉൾപ്പെടെയാണിത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ഷെഡ്യൂളിലെ 36 വിമാനങ്ങളിൽ 34 എണ്ണവും ഗൾഫ് നഗരങ്ങളിൽ നിന്നാണ്. ദോഹ, മസ്കത്ത് എന്നിവിടങ്ങളിൽ നിന്ന് ഓരോ പുതിയ വിമാനങ്ങള്‍ സർവീസിലുണ്ട്. രണ്ടെണ്ണം മലേഷ്യയിലെ ക്വാലലംപൂരിൽ നിന്നാണ്. നാളെ ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും. അബുദബിയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് വിമാനമുണ്ടാകും.

 

 

By Binsha Das

Digital Journalist at Woke Malayalam