Sat. Apr 27th, 2024
തിരുവനന്തപുരം:

 
വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാമെന്നും മുന്നറിയിപ്പിലുണ്ട്.

മെയ് 15ന് ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളിലും, മെയ് 16: എറണാകുളം, ഇടുക്കി ,തൃശ്ശൂർ, മെയ് 17:ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ,  മെയ് 18: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും മെയ് 19ന് ഇടുക്കി ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കാനും നിര്‍ദേശമുണ്ട്.

By Binsha Das

Digital Journalist at Woke Malayalam