Fri. Apr 26th, 2024
ഡൽഹി:

 
അമ്പത് ദിവസത്തെ ലോക്ക്ഡൗണിനു ശേഷം പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. ദില്ലിയില്‍ നിന്ന് ബിലാസ്‍പൂരിലേക്കുള്ള ട്രെയിൻ ഇന്ന് പുറപ്പെട്ടു. ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കും ദില്ലിയില്‍ നിന്ന് ഇന്ന് ട്രെയിനുകൾ പുറപ്പെടും. 1,490 യാത്രക്കാരാണ് ദില്ലി-ബിലാസ്‍പൂര്‍ ട്രെയിനിൽ സഞ്ചരിക്കുന്നത്. ടിക്കറ്റ് ലഭിച്ചവരെ മാത്രമേ റെയിൽവെ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കു എന്ന നിബന്ധന ഉണ്ട്.

ഏത് സംസ്ഥാനത്തേക്കാണോ പോകുന്നത് അവിടുത്തെ ആരോഗ്യ പ്രോട്ടോക്കോൾ എല്ലാവരും അനുസരിക്കണമെന്നും യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ രാവിലെ 11.25നാണ് ദില്ലിയിൽ നിന്ന് പുറപ്പെടുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് തിരിച്ചും സർവീസുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam