Fri. Apr 19th, 2024
ന്യൂഡല്‍ഹി:

 
വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ്​ 16 മുതൽ 22 വരെ തുടരും. രണ്ടാം ഘട്ടത്തിന്റെ കരട് പട്ടിക കേന്ദ്രം തയ്യാറാക്കി. 106 വിമാനങ്ങളാണ് ദൗത്യത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കേരളത്തിലേക്ക് 31 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വ്വീസ് നടത്തുക. ഏറ്റവും കൂടുതല്‍ സര്‍വ്വീസുകള്‍ യുഎഇയില്‍ നിന്നാണ്. റഷ്യയിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാന സര്‍വ്വീസ് ഉണ്ട്. ഉക്രെയിനിൽ നിന്ന് കൊച്ചിയിലേക്കും പ്രത്യേക വിമാനം ഉണ്ടാകും. എംബസിയിൽ ഇതുവരെ രജിസ്​റ്റർ ചെയ്യാത്തവർക്ക്​ രജിസ്​ട്രേഷൻ നടത്താം​.

By Binsha Das

Digital Journalist at Woke Malayalam