Thu. May 9th, 2024
ന്യൂഡല്‍ഹി:

ചെന്നൈയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ട്രെയിനുകളും വിമാന സര്‍വ്വീസുകളും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്. മെയ് 31 വരെയെങ്കിലും സര്‍വീസുകള്‍ നടത്തരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ററന്‍സില്‍ ആവശ്യപ്പെട്ടു. മെട്രോ നഗരങ്ങളിൽ നിന്നുള്ള ട്രെയിൻ സർവീസിനെ തെലങ്കാന സർക്കാരും എതിർത്തു. പഞ്ചാബ്, ബിഹാർ മുഖ്യമന്ത്രിമാർ ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടു. മെയ് 17ന് ശേഷം പൂർണമായി തുറക്കാവുന്ന മേഖലകൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയവ ചര്‍ച്ചചെയ്തു. കൊറോണ വൈറസ് രാജ്യത്ത് ബാധിച്ചശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന അഞ്ചാമത്തെ ചർച്ചയാണിത്.

 

By Binsha Das

Digital Journalist at Woke Malayalam