Sat. Apr 20th, 2024
ന്യൂഡല്‍ഹി:

കൊവിഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കാൻ ഉപയോഗിക്കുകയാണെന്ന് പശ്ചിമ  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ വേര്‍തിരിച്ച് കാണുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള  വിമര്‍ശനം.

കേന്ദ്രസർക്കാർ ഒരു തിരക്കഥ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരം നാടകം കളിക്കാനുള്ള സമയമല്ല ഇത്. ഞങ്ങളുടെ അഭിപ്രായം ആരും തേടിയില്ല. ചില സംസ്ഥാനങ്ങളോടു മാത്രമാണു കേന്ദ്രത്തിനു താൽപര്യമെന്നും വീഡിയോ കോണ്‍ഫറന്‍സില്‍ അവര്‍ പറഞ്ഞു. അതേസമയം, ലോക്ഡൗണിൽ ഘട്ടംഘട്ടമായി ഇളവു വരുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്തു. മെയ് 17നു ശേഷം പൂർണമായി തുറക്കാവുന്ന മേഖലകൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയവ ചർച്ചയായെന്നാണ് സൂചന.

 

 

By Binsha Das

Digital Journalist at Woke Malayalam