Thu. Apr 25th, 2024

കോഴിക്കോട് :

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനം വെെകുന്നു. ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ഇന്ത്യന്‍ സമയം 5.15ന് പുറപ്പെടേണ്ട വിമാനം ഇപ്പോഴുമുള്ളത് കരിപ്പൂര്‍ വിമാനത്താവളത്തിലാണ്.

ദോഹയിൽ നിന്നുള്ള യാത്രക്കാരുമായി ഇന്നു രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തേണ്ട വിമാനമാണ് പുറപ്പെടാതെ നില്‍ക്കുന്നത്. ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്കാത്തിനാലാണു വിമാനം പുറപ്പെടാൻ വൈകുന്നതെന്നാണു വിവരം.

 

 

By Binsha Das

Digital Journalist at Woke Malayalam