Fri. Mar 29th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ കനത്ത വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവാസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്തിനിടയിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മെയ് 10ന് തിരുവനന്തപുരം ജില്ലയിലും മെയ് 13ന് വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും മെയ് 14ന് മലപ്പുറം, കോഴിക്കോട് ജില്ലയിലും മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam