Fri. Apr 26th, 2024
തിരുവനന്തപുരം:

 
അഞ്ചാം ഘട്ട ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാനത്ത് ദീർഘദൂര തീവണ്ടി സർവീസുകൾ ആരംഭിക്കുകയാണ്. തീവണ്ടികളുടെ സമയവിവരപ്പട്ടിക റെയിൽവേ ഇന്ന് പുറത്തുവിട്ടു. ഞായറാഴ്‌ചകളിൽ സമ്പൂർണ്ണ ലോക്‌ഡൗൺ ആയതിനാൽ ടിക്കറ്റ്  കൗണ്ടറുകൾ പ്രവർത്തിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.

ജനശതാബ്ദി ഉൾപ്പടെയുള്ള തീവണ്ടികൾ നാളെ മുതൽ ഓടിത്തുടങ്ങുമെന്ന് മുൻപ് തന്നെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ സാമൂഹിക അകലം പാലിക്കുന്ന തരത്തിലല്ല ജനശതാബ്ദിയിലെ ബുക്കിംഗ് എന്നത് ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്.

By Athira Sreekumar

Digital Journalist at Woke Malayalam