Sat. Apr 20th, 2024
ഡൽഹി:

 
രാജ്യവ്യാപകമായി ലോക്ക്ഡൗണിന് ജൂൺ 8 ന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടാന്‍ തീരുമാനിച്ചു. പഞ്ചാബ്, മധ്യപ്രദേശ്,  തമിഴ്‌നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്. എന്നാൽ കണ്ടൈയ്ൻമെന്റ് സോണില്‍ ഒഴികെ നാളെ മുതല്‍ ഓട്ടോ ടാക്സി സര്‍വ്വീസുകള്‍ നടത്താൻ തമിഴ്‌നാട്ടിൽ അനുമതിയുണ്ട്. അമ്പത് ശതമാനം ജീവനക്കാരോടെ വ്യവസായ ശാലകള്‍ക്കും 20 ശതമാനം ജീവനക്കാരോടെ ഐടി കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആരാധനാലയങ്ങള്‍, മാള്‍, ജിംനേഷ്യം എന്നിവ തുറക്കില്ലെന്നു തന്നെയാണ് ഈ അഞ്ച് സംസ്ഥാനങ്ങളും തീരുമാനിച്ചിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam