Sat. Apr 20th, 2024

ന്യൂഡല്‍ഹി:

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ രോഗം ഭേദമായവര്‍ ജാതിയും മതവും നോക്കാതെ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധരാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.  വെെറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് പ്ലാസ്മ ദാനം ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ബ്ലഡ് പ്ലാസ്മ മതത്തെ തമ്മില്‍ വേര്‍തിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദുവിന്‍റെ  പ്ലാസ്മയ്ക്ക് മുസല്‍മാനായ രോഗിയെയും, അങ്ങനെ തിരിച്ചും  രക്ഷിക്കാന്‍ സാധിക്കുമെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.

ഡല്‍ഹിയിലെ കൊവിഡ് രോഗികളില്‍ നടത്തിയ പ്ലാസ്മ തെറാപ്പിയുടെ പ്രാഥമിക  ഫലങ്ങള്‍ മികച്ചതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടികാട്ടി. വെെറസിനെ അതിജീവിക്കാന്‍ പ്രതീക്ഷ നല്‍കുന്നതാണ് പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയെന്നും ഡല്‍ഹി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam