Fri. Mar 29th, 2024

ന്യൂഡല്‍ഹി:

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനങ്ങളുടെ കത്ത്. ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, എന്നീ സംസ്ഥാനങ്ങളാണ് ലോക്ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെട്ടത്. മെയ് 16 വരെ ലോക്ഡൗണ്‍ നീട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. കൊവിഡ് രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്. 

By Binsha Das

Digital Journalist at Woke Malayalam