25 C
Kochi
Wednesday, August 4, 2021

Daily Archives: 17th April 2020

തിരുവനന്തപുരം:കൊവിഡ് 19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം അവതാളത്തിലായ പരീക്ഷകളുടെ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാം സര്‍ക്കാര്‍ പ്രത്യേക സമിതിയെ രൂപീകരിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാല്‍ ചെയര്‍മനായ ആറംഗ സമിതിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.അധ്യയന നഷ്ടവും പരീക്ഷാ നടത്തിപ്പും ക്രമീകരിക്കാന്‍ രൂപീകരിച്ച സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.കൊവിഡിനെ തുടര്‍ന്ന് നിലവില്‍ വന്ന ലോക്ക് ഡൗണ്‍ വിദ്യാഭ്യാസ മേഖലയെ താളം തെറ്റിച്ചിട്ടുണ്ട്. പ്ലസ്ടു,...
തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ക്വാറന്‍റെെന്‍ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് പ്രതികരിച്ചിരിക്കുകയാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കുന്നത്.ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നും അതുകൊണ്ട് തന്നെയാണ് എടുത്ത് ചാടി തീരുമാനമെടുക്കാത്തതെന്നും മുരളീധരന്‍ കുറിപ്പില്‍ പറയുന്നു.പ്രവാസികളെ എത്തിക്കാൻ കേന്ദ്രം ശ്രമം...
ഡൽഹിയിലെ പ്രധാന ശ്​മശാനമായ നിഗംബോദ്​ ഘട്ടിൽ അന്തിമ ചടങ്ങുകള്‍ക്ക് ശേഷം ഉപേക്ഷിച്ച വാഴപ്പഴങ്ങളില്‍ നിന്ന്, ചീത്തയാകാത്തവ തിരഞ്ഞു പിടിക്കുന്ന കുറച്ചു മനുഷ്യരുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പതിനായിരം കോടിയോളം രൂപ ദുരിതാശ്വാസ നിധിയില്‍ സമാഹരിച്ചിട്ടുണ്ടെന്ന് അഹങ്കരിക്കുന്ന ഒരു രാജ്യത്തിന്‍റെ തലസ്ഥാനത്താണ് സംഭവം.https://twitter.com/ndtv/status/1250392855178121216കുടുംബത്തോടൊപ്പം ശീതീകരിച്ച മുറിയില്‍ കിടന്ന് ഹോം തിയറ്ററില്‍ ഇഷ്ട ചിത്രം കാണുകയും, പാചക പരീക്ഷണങ്ങളും വിനോദങ്ങളുമായി ഉല്ലസിക്കുകയും ചെയ്ത് ലോക്ക്ഡൗണ്‍ ആഘോഷമാക്കുന്നവരിലേക്ക് തീര്‍ത്തും വിഭിന്നമായ...
#ദിനസരികള്‍ 1096   ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്ന പേര് ഒരു തമാശ മാത്രമാണ്. മലബാറില്‍ മാത്രമാണ് ആ കൊടിക്ക് കീഴില്‍ ഒരല്പം ആള്‍ക്കൂട്ടമുള്ളത്. അത് പേരില്‍ മുസ്ലിം എന്നുള്ളതുകൊണ്ടുമാത്രമാണ്. പേരില്‍ പദമില്ലായിരുന്നുവെങ്കില്‍ കഴഞ്ചിന് കണ്ടു കിട്ടാന്‍ ഉണ്ടാകുമായിരുന്നില്ല.പാവപ്പെട്ട വിശ്വാസികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കൂടെ നിറുത്തിക്കൊണ്ട് ചില നേതാക്കന്മാര്‍ക്ക് പുളയ്ക്കാനുള്ള ചളിക്കളം മാത്രമായിട്ടാണ് കേരള രാഷ്ട്രീയത്തില്‍ എക്കാലവും മുസ്ലീംലീഗ് അടയാളപ്പെടുത്തപ്പെട്ടു പോന്നിട്ടുള്ളത്. അത്രമാത്രമാണ് കേവലമൊരു മലബാര്‍ സംഘടന അല്ലെങ്കില്‍ മലപ്പുറം കൂട്ടം...