Thu. Apr 25th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് സമ്പര്‍ക്കം മൂലമാണ് രോഗം പടര്‍ന്നത്. അതേസമയം ശുഭസൂചനമായി 10 പേര്‍ ഇന്ന് രോഗമുക്തരായി. കാസര്‍ഗോഡ് ജില്ലയിലെ ആറുപേരുടേയും എറണാകുളം ജില്ലയിലെ രണ്ടുപേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

 

 

By Binsha Das

Digital Journalist at Woke Malayalam