Sat. Jul 27th, 2024
റോം:

ലോകത്ത് കൊവിഡ് മരണം 37,000 കടന്നു. ഏഴ് ലക്ഷത്തി എണ്‍പത്തിമൂവായിരത്തിലേറെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയിനിലാണ്. തൊള്ളായിരത്തി പതിമൂന്ന് പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണം, ഏഴായിരത്തി എഴുന്നൂറ്റി പതിനാറായി. 812 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ ഇതുവരെ മരിച്ചത് പതിനോരായിരത്തി അഞ്ഞൂറ്റി തൊള്ളൂറ്റി ഒന്ന് പേരാണ്.ഫ്രാന്‍സില്‍ ഒറ്റ ദിവസത്തിനിടെ  418 പേര്‍ മരിച്ചു . ബ്രിട്ടനില്‍ മരണം ആയിരത്തി നാനൂറ് കടന്ന സാഹചര്യത്തില്‍ കൊവിഡ് രോഗവ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തണമെന്ന,ആവശ്യമുയര്‍ന്നിട്ടുണ്ട്. 

By Arya MR