Thu. Apr 25th, 2024
ലക്‌നൗ:

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ യുപി പോലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നു. കൊറോണ നിരീക്ഷണസമയത്ത് പാര്‍ട്ടികളില്‍ പങ്കെടുത്തതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 269 പ്രകാരം ഗായികയ്‌ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ നിയമ പ്രകാരം നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നൽകുകയൊ പിഴ ഈടാക്കുകയോ ചെയ്യാം. നിലവിൽ ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. 

By Athira Sreekumar

Digital Journalist at Woke Malayalam