Fri. Apr 26th, 2024
കൊച്ചി ബ്യൂറോ:

 
കൊറോണ വൈറസ് ബാധ ലോകമെങ്ങും പടർന്നുകൊണ്ടിരിക്കുമ്പോൾ, ഇനിയും എന്തു വേണം, വേണ്ട എന്ന് സർക്കാരുകൾക്ക് തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോൾ ഓരോ വ്യക്തിയ്ക്കും മനസ്സിലാക്കാനും പ്രവർത്തിക്കാനും വേണ്ടി ഇറ്റലിയിൽ നിന്നും ക്രിസ്റ്റീന ഹിഗ്ഗിങ്സ് ഫേസ് ബുക്കിലിട്ട കുറിപ്പ്.

“കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്ന ഇറ്റലിയിലെ ബെർഗാമോയിൽ നിന്നാണ് ഞാൻ എഴുതുന്നത്. അമേരിക്കയിലെ വാർത്താമാധ്യമങ്ങൾ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ കാഠിന്യം മനസ്സിലാക്കിയിട്ടില്ല. സർക്കാരോ, സ്ചൂളോ, മേയറോ അല്ല, നിങ്ങളിൽ ഓരോരുത്തർക്കും, ഓരോ പ്രത്യേക പൌരനും തന്നെ, ഇന്ന് ഇറ്റലിയിൽ സംഭവിക്കുന്നത് നിങ്ങളുടെ സ്വന്തം രാജ്യത്ത് സംഭവിക്കുന്നതിനെ തടയാനുള്ള അവസരം ഉണ്ട്. വൈറസ്സിനെ ഇല്ലാതാക്കാനുള്ള ഏക മാർഗ്ഗം പകർച്ചവ്യാധി നിയന്ത്രിക്കുക എന്നതാണ്. പകർച്ചവ്യാധി നിയന്ത്രിക്കാനുള്ള ഏകമാർഗ്ഗം ലക്ഷക്കണക്കിന് ആളുകൾ അവരുടെ പെരുമാറ്റത്തിൽ വ്യത്യാസം വരുത്തുക എന്നതാണ്.

നിങ്ങൾ യൂറോപ്പിലോ അമേരിക്കയിലോ ആണെങ്കിൽ ഇന്ന് ഞങ്ങൾ ഇറ്റലിയിൽ എങ്ങനെയാണോ അതിന് ആഴ്ചകൾ മാത്രം അകലത്തിലാണ് നിങ്ങൾ.

എനിക്കിപ്പോൾ നിങ്ങൾ പറയുന്നതു കേൾക്കാം. “ഒരു ചെറിയ പനി മാത്രമാണ്. ചില ലക്ഷണങ്ങളുള്ള, പ്രായമായവരെ മാത്രമേ ബാധിക്കൂ.”

കൊറോണ വൈറസ് ഇറ്റലിയെ മുട്ടു കുത്തിച്ചതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, പനി ആയിട്ടും ആഴ്ചകളോളം ആളുകൾക്ക് ഐസിയു ആവശ്യമായി വന്നു എന്നതുകൊണ്ട്. രണ്ട്, ഇത് എത്ര വേഗത്തിലാണ് വ്യാപിയ്ക്കുന്നത് എന്നതുകൊണ്ടും. രണ്ട് ആഴ്ച നിരീക്ഷണസമയം ആയിരുന്നു. എന്നിട്ടും ഇത് ബാധിച്ചവർ ഒരു ലക്ഷണങ്ങളും കാണിച്ചില്ല.

“ഇനി കൂടുതൽ സമയമില്ല” എന്നാണ് പ്രധാനമന്ത്രി കോണ്ടേ, 60 ദശലക്ഷം ആളുകൾ പുറത്തിറങ്ങാതെ ഇരിക്കണം എന്ന് കഴിഞ്ഞ രാത്രി പ്രസ്താവിച്ചപ്പോൾ എനിക്ക് അതിൽ കൂടുതൽ മുഴങ്ങിക്കേട്ടെന്ന് തോന്നിയ വാക്കുകൾ. പകർച്ചവ്യാധി സംഖ്യ കുറയാൻ തുടങ്ങിയില്ലെങ്കിൽ ഇറ്റലിയിലെ വ്യവസ്ഥ തന്നെ തകരും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.

എന്തുകൊണ്ട്? ഇന്ന് ലംബാർഡിയിലെ ഐ സി യു വിൽ കൂടുതൽ പേരെ ഉൾക്കൊള്ളിക്കാനുള്ള ശേഷിയുണ്ട്. ഇടനാഴികളും അവർ ഐ സി യു സ്ഥാപിച്ചു തുടങ്ങി. പകർച്ചവ്യാധിയുടെ നിരക്ക് കുറയുന്നില്ലെങ്കിൽ, ബാധിച്ച ആളുകളുടെ എണ്ണം കുറയുന്നില്ലെങ്കിൽ ആയിരക്കണക്കിന് ആളുകൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ അല്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പരിചരണം വേണ്ടിവന്നേക്കും. നൂറോ ആയിരമോ ആളുകൾക്ക് ആശുപത്രി ചികിത്സ ആവശ്യം വരികയും വളരെക്കുറച്ചു മാത്രം ഐ സി യു മാത്രം ബാക്കിയുണ്ടാവുകയും ചെയ്താൽ എന്താണ് സംഭവിക്കുക?

യുദ്ധസമയത്തെന്നപോലെ, ഡോക്ടർമാർ, ഏതു രോഗിയാണ് മരിക്കുക ഏതു രോഗിയാണ് ജീവിക്കുക എന്ന് തീരുമാനം എടുക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ഒരു ഡോക്ടർ എഴുതി. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കും.

ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യരംഗത്തെ മറ്റുള്ളവർ തുടങ്ങിയവർ പരിമിതമായ എണ്ണത്തിലേ ഉള്ളൂ. അവർക്കും വൈറസ് ബാധ പിടിപെടുന്നുണ്ട്. അവർ നിരന്തരമായി, നിരന്തരമായി ദിവസങ്ങളോളം ജോലിയെടുത്തുകൊണ്ടിരിക്കുന്നു. രോഗികളെ ചികിത്സിക്കാനോ ശ്രധിക്കാനോ ഡോക്ടർമാർക്കോ, നഴ്സുമാർക്കോ, ആരോഗ്യരംഗത്തെ മറ്റുള്ളവർക്കോ കഴിയാതെ വന്നാൽ എന്തായിരിക്കും സ്ഥിതി?

അവസാനമായി ഇത് പ്രായമായവർക്കു മാത്രം വരുന്നതാണെന്നു പറയുന്നവർക്ക്, ഇന്നലെ മുതൽ ആശുപത്രികളിൽ ചെറുപ്പക്കാരായ, വളരെ ചെറുപ്രായക്കാരായ ആളുകൾ എത്തുന്നുണ്ട്. 40, 45, 18 എന്നിങ്ങനെ വയസ്സുള്ളവർ ചികിത്സയ്ക്കു വരുന്നുണ്ട്.

ഒരു മാറ്റം വരുത്താനും, നിങ്ങളുടെ രാജ്യത്ത് ഇത് പടരുന്നത് നിർത്തലാക്കാനും നിങ്ങൾക്ക് അവസരമുണ്ട്. ഓഫീസ് ജോലികൾ വീട്ടിൽ ചെയ്യുക. ജന്മദിനാഘോഷങ്ങൾ, അങ്ങനെയുള്ള മറ്റ് ഒത്തു ചേരലുകൾ എന്നിവ വേണ്ടെന്നുവയ്ക്കുക. കഴിയുന്നതും വീട്ടിൽ കഴിയുക. നിങ്ങൾക്ക് പനിയുണ്ടെങ്കിൽ, എന്തു പനി ആയാലും വീട്ടിൽ കഴിയുക. സ്കൂളുകൾ അടപ്പിയ്ക്കാൻ നിർബന്ധിയ്ക്കുക. പകർച്ചവ്യാധി നിയന്ത്രിക്കാൻ നിങ്ങൾക്കു കഴിയുന്നതു ചെയ്യുക. കാരണം ഇത് നിങ്ങളുടെ സമൂഹത്തിലാണ് പടരുന്നത്. രണ്ടാഴ്ച സൂക്ഷിയ്ക്കുക.

സ്കൂളുകൾ അടയ്ക്കാൻ കഴിയില്ലെന്നു പറയുന്നവരും, മറ്റെല്ലാ കാര്യങ്ങളും ചെയ്യുന്നവരും, ഇറ്റലിയിലും ഒരു അടച്ചിടൽ ഒരാഴ്ച മുൻപേ ആരുടേയും ഭാവനയിൽ ഉണ്ടായിരുന്നില്ല എന്നോർക്കുക.

അടുത്തുതന്നെ നിങ്ങൾക്ക് വേറെ പോംവഴികൾ ഇല്ലാതാവും. അതുകൊണ്ട് ചെയ്യേണ്ടത് എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ ചെയ്യുക.”

https://www.facebook.com/559600188/posts/10157623212885189/?d=n