Tue. Apr 23rd, 2024
കൊൽക്കത്ത:

നോര്‍ത്ത് ഈസ്റ്റിനെതിരെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയം നേടിയതോടെ വീണ്ടും ഐഎസ്എൽ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി എ.ടി.കെ. ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ബല്‍വന്ത് സിംഗ് നേടിയ ഗോളാണ് എ.ടി.കെ യ്ക്ക് തുണയായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടീമിന്റെ വിജയം. ഇതോടെ14 മത്സരങ്ങളില്‍ നിന്ന് എട്ടു ജയത്തോടെ എ.ടി.കെയ്ക്ക് 27 പോയിന്റ് സ്വന്തമാക്കാൻ സാധിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam