Thu. Apr 25th, 2024
കൊച്ചി:

യുഎപിഎ ചുമത്തി പന്തീരാങ്കാവിൽ നിന്ന് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും രണ്ട് ജയിലുകളിൽ താമസിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇതിന്റെ കാരണം വ്യക്തമാക്കി പ്രത്യേക ഹര്‍ജി നല്‍കിയാല്‍, ആവശ്യം പരിഗണിക്കാമെന്ന് കോടതി  എൻഐഎയ്ക്ക് മറുപടി നൽകി. കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്ന അലനെയും താഹയെയും തൃശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.

By Athira Sreekumar

Digital Journalist at Woke Malayalam