33 C
Kochi
Wednesday, December 1, 2021

Daily Archives: 26th January 2020

അമേരിക്ക: പൗരത്വ ഭേദഗതി നിയമത്തിൽ എല്ലാ വിഭാഗക്കാർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും  കശ്മീരിലെ മുഴുവൻ രാഷ്ട്രീയ തടവുകാരെയും ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസി. സെക്രട്ടറി ആലീസ് വെൽസ് പറഞ്ഞു.  വിദേശ നയതന്ത്ര പ്രതിനിധികൾക്ക് ഇടപെടാനുള്ള അവസരം നൽകണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു.വിദേശ നയതന്ത്ര സംഘം നടത്തിയ കശ്മീർ സന്ദർശനം പ്രയോജനകരമായെന്നും കശ്മീരിൽ ഇന്‍റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുന:സ്ഥാപിച്ചതില്‍ സംതൃപ്തിയുണ്ടെന്നും  ആലീസ് വെൽസ് കൂട്ടിച്ചേർത്തു.
ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച പ്രമുഖ നിയമവിദഗ്ധൻ എൻആർ മാധവമേനോൻ, 'നോക്കുവിദ്യ പാവകളി' കലാകാരി  മൂഴിക്കൽ പങ്കജാക്ഷിയമ്മ എന്നിവർ ഉൾപ്പടെ ഏഴ് മലയാളികൾ പദ്മ പുരസ്‌കാരത്തിന് അർഹരായി. സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസ്, ബിജെപിയുടെ മുൻകേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ഉഡുപ്പി മഠാധിപതിയായിരുന്ന വിശ്വേശതീർഥ സ്വാമി എന്നിവർക്ക് പദ്മവിഭൂഷണും, ഗോവ മുഖ്യമന്ത്രിയായിരുന്ന  മനോഹർ പരീക്കറിനു പദ്മഭൂഷണും മരണാനന്തര ബഹുമതിയായി നൽകും. ബോക്സിങ് താരം...
കൊച്ചി: ചൈനയിൽ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ വൈറസ് ബാധയുടെ ലക്ഷണം കാണിച്ച ഒരാൾ കൂടെ എറണാകുളത്ത് നിരീക്ഷണത്തിൽ. ചൈനയിലെ വുഹാനിൽ മെഡിക്കൽ വിദ്യാർഥിയായ ആലപ്പുഴ എരമല്ലൂർ സ്വദേശിയാണ്  കളമശ്ശേരി മെഡിക്കൽകോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിന് ആശുപത്രികളിൽ ഉള്ള മൂന്ന് പേരുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ദില്ലി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർഥിയ്ക്കെതിരെ രാജ്യദ്രോഹക്കേസ്. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ ജനുവരി 16ന് നടത്തിയ പ്രസംഗത്തിൻ്റെ പേരിലാണ് വിദ്യാർഥിയും ഷഹീന്‍ ബാഗ് ഏകോപന സമിതി തലവൻ കൂടിയായ  ഷർജീൽ ഇമാമിനെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ട്രെയിൽ-റോഡ് ഗതാഗതം തടഞ്ഞ് അസമിനെയും മറ്റ് വടക്ക് കിഴക്കൻ ഭാഗങ്ങളെയും ഇന്ത്യയിൽ നിന്ന് ഒറ്റപ്പെടുത്തണം എന്ന പ്രസ്താവനയുടെ പേരിലാണ് ഷർജീലിനെതിരെ കേസുടുത്തിരിക്കുന്നത്. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത് തന്റെ എഡിറ്റ്...
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.20ന് ഈഡന്‍ പാര്‍ക്കിൽ വെച്ചാണ് മത്സരം നടക്കുക. കിവീസിനെതിരെ  നടന്ന ആദ്യ ടി20യില്‍ ഇന്ത്യ വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയെടുത്ത സ്കോർ ഇന്ത്യ ആറു പന്തു ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുക ആയിരുന്നു.
തിരുവനന്തപുരം: ഇന്ത്യ അഭയാര്‍ത്ഥികളുടെ അഭയ കേന്ദ്രമായി മാറുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ പൗരത്വ നിയമത്തെ പിന്തുണച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജാതിയുടെയോ നിറത്തിന്‍റെയോ സാമൂഹിക നിലവാരത്തിന്‍റെയോ പേരിൽ ആരെയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യം ഇന്ത്യയ്ക്കില്ലെന്നും വൈവിധ്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. എന്നാൽ വികസന നേട്ടങ്ങളുടെ പേരിൽ കേരളത്തേയും സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനേയും അദ്ദേഹം പ്രശംസിച്ചു. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും ലിംഗ സമത്വത്തിന്‍റെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി...
അഞ്ച് മുതൽ ആറ് ബില്യണ്‍ ഡോളറിന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ചില ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നികുതികള്‍ പിന്‍വലിക്കാമെന്ന് ഇന്ത്യയോട് അമേരിക്ക. ഇന്ത്യയുമായി നിലനില്‍ക്കുന്ന വ്യാപാര നിയന്ത്രണങ്ങള്‍ നീക്കാനുള്ള ഉപാധിയാണ് ഇതെന്നാണ് സൂചന. അടുത്ത മാസമുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറുകള്‍ ഒപ്പിടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ചർച്ച.
ദില്ലി: രാജ്യം ഇന്ന്  71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.രാവിലെ ഒൻപത് മണിയോടെ  രാജ്‌പഥിൽ  ആരംഭിച്ച ചടങ്ങുകളിൽ  ഭാരത സർക്കാരിന്റെ വിശിഷ്ടാതിഥിയായി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ എത്തി. ഇത് മൂന്നാം തവണയാണ് രാജ്യത്തിൻറെ  റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഒരു ബ്രസീലിയൻ പ്രസിഡന്റ്  വിശിഷ്ടാതിഥിയാകുന്നത്. ദേശീയ യുദ്ധസ്മാരകത്തിൽ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.  90 മിനിറ്റ് നീണ്ടുനിൽക്കുന്ന റിപ്ലബ്ലിക് ദിന പരേഡ്  ലെഫ്. ജനറൽ അസിത് മിസ്ത്രി നയിക്കും. ഒപ്പം ഇന്ത്യൻ നാവിക...
ദില്ലി: രാജ്യത്തിൻറെ  71ാം റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയായി എത്തിയ  ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോള്‍സൊനാരോയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം. ആമസോൺ കാടുകളുടെ ഘാതകനായ ഒരു വ്യക്തി ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കാളി ആകേണ്ടതില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദങ്ങൾ. ഗോ ബാക്ക്'  ബോള്‍സൊനാരോ എന്ന ഹാഷ് ടാഗാണ്  ഇന്ന് ട്വിറ്ററിൽ ടോപ്പ് ട്രെൻഡിങ്ങിൽ ഉള്ളത്.  ബോള്‍സൊനാരോ മുൻപ് വനിതാ മാധ്യമപ്രവർത്തകയ്‌ക്കും ആദിവാസികൾക്കും എതിരെ  നടത്തിയ വിവാദ പരാമർശങ്ങളും സോഷ്യൽ...
കളമശ്ശേരി: കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി കങ്ങരപ്പടി നിവാസികള്‍ക്ക് കായിക പരിശീലനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താനും ഏക ആശ്രയമായിരുന്ന കങ്ങരപ്പടി മുനിസിപ്പല്‍ ഗ്രൗണ്ട് ലെെഫ് ഭവന പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി നാട്ടുകാര്‍. കളമശ്ശേരി 14-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന മുനിസിപ്പല്‍ ഗ്രൗണ്ട് ഏറ്റെടുക്കാനുള്ള തീരുമാനം കളമശ്ശേരി നഗരസഭ പിന്‍വലിക്കണെമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.കങ്ങരപ്പടിയിലെയും പരിസര പ്രദേശങ്ങളിലെയും കൊച്ചുകുട്ടികളും, യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ കായിക പരിശീലത്തിനും,  പ്രഭാത നടത്തത്തിനും ആശ്രയിക്കുന്നത് ഈ ഗ്രൗണ്ടാണ്....