24 C
Kochi
Tuesday, December 7, 2021

Daily Archives: 26th January 2020

കൊച്ചി:വടംവലിയും അധികാരനാടകങ്ങളും മൂലം കൊച്ചി നഗരസഭയുടെ ഭരണം അവതാളത്തിലായിട്ട് ഏകദേശം രണ്ട് മാസത്തോളമായി. മേയര്‍മാറ്റ ചര്‍ച്ചകളും, തുടര്‍ചര്‍ച്ചകളും കൊണ്ടും ഭരണം സ്തംഭിക്കുമ്പോള്‍ ദുരിതത്തിലാകുന്നത് സാധാരണ ജനങ്ങളാണ്. വാര്‍ധക്യ പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമപെന്‍ഷനുകള്‍ക്കുള്ള നൂറുകണക്കിന് അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടികിടക്കുന്നത്. നഗരസഭയിലെ എട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ മൂന്നെണ്ണത്തിന് അധ്യക്ഷനില്ല. മൂന്ന് കമ്മിറ്റികളും നിശ്ചലമായിട്ട് രണ്ട് മാസമാകുന്നു.കേന്ദ്ര സ്മാര്‍ട് സിറ്റി അടക്കം കോടികളുടെ പദ്ധതി നടത്തിപ്പ് മുടങ്ങികിടക്കുകയാണ്. നഗരസഭ ആസൂത്രണവുമായി ബന്ധപ്പെട്ട നയപരമായ...
കളമശ്ശേരി:കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കക്ഷി രാഷ്ടീയം നോക്കാതെ പ്രതിഷേധം പുകയുന്നു. ഡിപ്പാര്‍ട്ട്മെന്‍റ് തലത്തിലുള്ള പ്രശ്നത്തെ വ്യക്തിപരമായി എടുത്ത് പിടിച്ചുമാറ്റാന്‍ ശ്രമിച്ച എസ്എഫ് ഐ  അനുഭാവിയെ തന്നെയാണ് എസ്എഫ് ഐയുടെ ഗുണ്ടകള്‍ കൊല്ലാന്‍ ശ്രമിച്ചതെന്ന് കുസാറ്റിലെ സെനറ്റ് അംഗം റഹ്മത്തുള്ള പറഞ്ഞു.മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്‍റെ കസേര കത്തിച്ച കേസിലെ പ്രതി ഉള്‍പ്പെടെ ‍കുസാറ്റില്‍ നടന്ന അക്രമത്തിന് പിന്നിലുണ്ട്. ഇരുമ്പുകമ്പി കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയാണ്...
#ദിനസരികള്‍ 1014   ഇന്ന് റിപ്പബ്ലിക് ദിനമാണ്. ഒരു ജനത ഭരണഘടനാപരമായി തങ്ങളുടെ അവകാശങ്ങളേയും കടമകളേയും സ്വയം അംഗീകരിച്ച് ഒരു പരമാധികാര രാഷ്ട്രമായി മാറിയ ദിനം. 1949 നവംബര്‍ 26 ന്, അതായത് നാം നിയമദിനമായി ആചരിക്കുന്ന ദിവസം, ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍ ഒപ്പിട്ടതോടെ ഭരണഘടന ഭാഗികമായി സ്ഥാപിതമായിരുന്നുവെങ്കിലും പൂര്‍ണമായ അര്‍ത്ഥത്തില്‍ ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26 നാണ്. അതുകൊണ്ടാണ് ഇന്നേദിവസം നാം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.ഏകദേശം...
കളമശ്ശേരി:കളമശ്ശേരി കങ്ങരപ്പടി തച്ചംവേലിമല റോഡിന് സമീപം പെരിയാര്‍വാലി കനാലിന് കുറുകെയുള്ള നടപ്പാലം ഭൂവുടമ, റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഒത്താശയോടുകൂടി പൊളിച്ചുകളഞ്ഞ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സമീപവാസികള്‍ കാലങ്ങളായി ആശ്രയിച്ചിരുന്ന നടപ്പാലമാണ് വ്യക്തിതാല്‍പര്യങ്ങളുടെ പേരില്‍ അധികൃതരുടെ അനുമതിയില്ലാതെ പൊളിച്ചു നീക്കിയത്.ഫോറസ്റ്റിന്‍റെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചുകളഞ്ഞതായും സംയുക്ത സമരസമിതി ആരോപിച്ചു. സ്വകാര്യ വ്യക്തി തന്‍റെ സ്ഥലത്തിന് ലക്ഷങ്ങള്‍ വില കിട്ടാനായിട്ടാണ് അനധികൃതമായി നടപ്പാലം പൊളിച്ചുകളഞ്ഞതെന്ന് പൊതുപ്രവര്‍ത്തകനായ ഷാജഹാന്‍ പറഞ്ഞു. സമീപത്ത് താമസിക്കുന്നവര്‍ക്ക്...