33 C
Kochi
Wednesday, December 1, 2021

Daily Archives: 24th January 2020

തിരുവനന്തപുരം  സംസ്ഥാനത്തിന് വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാർ  13, ജനറല്‍ സെക്രട്ടറിമാര്‍ 42, സെക്രട്ടറിമാര്‍ 94 എന്നിങ്ങനെ ഉയർന്നതോടെയാണ് സോണിയ ഗാന്ധി ഒപ്പുവെക്കാൻ വിസമ്മതിച്ചത്. കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്ത് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്തിനാണ് എന്നാണ് സോണിയ ചോദിച്ചത്.പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവായി പോയതിനു സോണിയാഗാന്ധി അതൃപ്തി രേഖപ്പെടുത്തുകയും...
ഡൽഹി    ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനമുന്നയിച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്‍കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഒന്നാമത് എത്തുമെന്നും മുഖ്യമന്ത്രി ആയപ്പോൾ ജനങ്ങൾക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം അദ്ദേഹം മറന്നുവെന്നും അമിത് ഷാ പറഞ്ഞു. അണ്ണാ ഹസാരയുടെ സഹായത്തോടെയാണ്  കെജരിവാള്‍ മുഖ്യമന്ത്രി ആയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 8 നാണ്...
ന്യൂ ഡൽഹി: ചൈനയുടെയും,പാക്കിസ്ഥാന്റെയും പൗരത്വം സ്വീകരിച്ച്  രാജ്യം വിട്ട് പോയവരുടെ സ്വത്തുക്കൾ വിറ്റഴിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്തത്തിൽ മന്ത്രിമാരുടെ സമിതി രൂപികരിച്ചു. 9400 സ്വത്തുക്കളാണ് ഇത്തരത്തിൽ വിറ്റഴിക്കാനുള്ളത്. ഇതിൽ ഒന്പതിനായിരത്തി 280 സ്വത്തുക്കൾ പാക് പൗരത്വം സ്വീകരിച്ചവരുടെയും, 126 സ്വത്തുക്കൾ ചൈനീസ് പൗരത്വം സ്വീകരിച്ചവരുടെയുമാണ്. ഇത് വിറ്റഴിക്കുന്നതുവഴി സർക്കാരിന് ലക്ഷം കോടി രൂപ ലഭിച്ചേക്കാം. രണ്ട് ഉപസമിതികളും ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയും, കേന്ദ്ര ആഭ്യന്തര...
മുംബൈ  കേന്ദ്രസര്‍ക്കാരിന്റെ പൌരത്വ നിയമഭേദഗതിയെയും ദേശീയ പൌരത്വ രജിസ്റ്ററിനെയും പിന്തുണച്ച്‌ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. ബംഗ്ലാദേശികളെയും പാകിസ്താനികളെയും പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പൌരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നാണ് രാജ് താക്കറെ വ്യക്തമാക്കിയത്. മുംബൈ ഗുഡ്ഗാവിലെ മഹാ അധിവേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് താക്കറെ ബിജെപിയിലേക്ക് കൂടുതല്‍ അടുക്കുന്നതിന്റെ സൂചന നല്‍കിയത്. ഭേദഗതി വരുത്തിയ പൌരത്വ നിയമത്തെ പിന്തുണച്ചുകൊണ്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സഭ റാലി സംഘടിപ്പിക്കുമെന്നും താക്കറെ...
റിയാദ്: സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് കൊറോണ വൈറസ് അല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സയന്റിഫിക് റീജണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നഴ്സിനെ ബാധിച്ചത്  മെർസ് എന്നറിയപ്പെടുന്ന മിഡിൽ ഈസ് റെസ്പിറേറ്ററി സിൻഡ്രോം ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യു​വ​തി​യു​ടെ നി​ല മെ​ച്ച​പ്പെ​ടു​ന്ന​താ​യും  രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലെറ്റ് അറിയിച്ചു. നിലവിൽ സൗ​ദി​യി​ലെ അ​സീ​ര്‍ നാ​ഷ​ണ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് അവർ .
ഡൽഹി   സമാധാനപരമായ പ്രതിഷേധമാണ് ഇപ്പോൾ ഇന്ത്യയിലെ തരംഗമെന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വേരുകളെ ആഴത്തിലാക്കാൻ സഹായിക്കുമെന്നും മുൻരാഷ്ട്രപതി പ്രണബ് മുഖർജി. കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയിലുള്ള ആളുകൾ പ്രത്യേകിച്ച് യുവാക്കൾ തെരുവിലിറങ്ങുന്നത് അവരുടെ കാഴ്ചപ്പാടിൽ പ്രാധാന്യമുള്ള കാര്യങ്ങൾക്കു അഭിപ്രായം പറയാനാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ജനാതിപത്യം വീണ്ടും വീണ്ടും പരീക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിച്ച സുകുമാർ സെൻ പ്രഭാഷണത്തിലാണ് മുൻ രാഷ്ട്രപതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്വതന്ത്ര ഇന്ത്യയിലെ...
 തിരുവനന്തപുരം  കെപിസിസി ഭാരവാഹിക പട്ടികയുമായി ബന്ധപ്പെട്ട്  നിരവധി ചർച്ചകൾ നടക്കവേ പട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആദ്യം വൈസ് പ്രസിഡന്റ്,ജനറൽ സെക്രട്ടറി എന്നിവരെയും പിന്നീട് വർക്കിംഗ് പ്രെസിഡന്റുമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും.ഒരാൾക്ക് ഒരു പദവി എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. നാൽപ്പതോളം പേര് അടങ്ങുന്ന പുതിയ  പട്ടികയാണ് ഹൈക്കമാൻഡിന്സമർപ്പിച്ചിരിക്കുന്നത്.ദിവസങ്ങളായി തുടരുന്ന ഗ്രൂപ്പ് വടംവലികൾക്ക് ശേഷമാണ് കെപിസിസിയുടെ ജംബോ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡിന് സമർപ്പിച്ചത്....
#ദിനസരികള്‍ 1012   ഇടശ്ശേരി വക്കീല്‍ ഗുമസ്തനായിരുന്നല്ലോ. അതുകൊണ്ടുതന്നെ കോടതി നടപടികളുമായി പലപ്പോഴും നേരിട്ട് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു നിയമനടപടി കണ്ടതിന്റെ കഥയാണ് പുത്തന്‍കലവും അരിവാളും എന്ന കവിത. വിഷയം വിളജപ്തിയാണ്.എന്നുവെച്ചാല്‍ ജന്മിക്ക് കഴിഞ്ഞ കൊല്ലമോ മറ്റോ കൊടുക്കാനുള്ള പാട്ടബാക്കിയ്ക്ക് അയാള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുന്നു. ഇക്കൊല്ലം കര്‍ഷകന്റെ വിളവ് കൊയ്യാനുള്ള അനുവാദമാണ് വിളജപ്തിയായി കോടതി കല്പിക്കുക. അങ്ങനെ ജപ്തിചെയ്യാനുള്ള അനുമതി കിട്ടിയാല്‍ ജന്മി, ആമിനേയും...