Sat. Apr 20th, 2024
ന്യൂ ഡൽഹി:

ചൈനയുടെയും,പാക്കിസ്ഥാന്റെയും പൗരത്വം സ്വീകരിച്ച്  രാജ്യം വിട്ട് പോയവരുടെ സ്വത്തുക്കൾ വിറ്റഴിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്തത്തിൽ മന്ത്രിമാരുടെ സമിതി രൂപികരിച്ചു. 9400 സ്വത്തുക്കളാണ് ഇത്തരത്തിൽ വിറ്റഴിക്കാനുള്ളത്. ഇതിൽ ഒന്പതിനായിരത്തി 280 സ്വത്തുക്കൾ പാക് പൗരത്വം സ്വീകരിച്ചവരുടെയും, 126 സ്വത്തുക്കൾ ചൈനീസ് പൗരത്വം സ്വീകരിച്ചവരുടെയുമാണ്. ഇത് വിറ്റഴിക്കുന്നതുവഴി സർക്കാരിന് ലക്ഷം കോടി രൂപ ലഭിച്ചേക്കാം. രണ്ട് ഉപസമിതികളും ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയും, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബെല്ലയുമാണ് ഈ സമിതിയുടെ അധ്യക്ഷന്മാർ.