31 C
Kochi
Friday, September 24, 2021

Daily Archives: 11th January 2020

ന്യൂഡൽഹി:   ഇന്ത്യയില്‍ കഴിയുന്ന തമിഴ് അഭയാര്‍ത്ഥികളില്‍ നിന്നുള്ള 3,000 പേര്‍ ശ്രീലങ്കയിലേക്ക് മടങ്ങും.അഭയാര്‍ത്ഥികളെ ശ്രീലങ്കയില്‍ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ധന വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇന്ത്യയില്‍ 90,000 ശ്രീലങ്കന്‍ തമിഴ് വംശജരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 60,000 പേരെ തിരികെ സ്വീകരിക്കാന്‍ ശ്രീലങ്ക സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ ശ്രീലങ്കയിലേക്ക് തിരികെ...
മുംബൈ:   ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെവൈസിയുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ്, ആർബിഐ അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016 ഫെബ്രുവരിയിൽ പുറത്തിറക്കിയ വിജ്ഞാപനം ഭേദഗതി ചെയ്തു.ഇ - കെവൈസിയുടെ നിർവചനത്തിലും മാറ്റംവരുത്തി. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് പുതിയ വഴിതുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. വീഡിയോ വഴി ഉപഭോക്താവിന്റെ ഫോട്ടോയും തിരിച്ചറിയൽ രേഖകളും കെവൈസിയ്ക്കായി നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ അനുമതിയോടെ മാത്രമേ വി -...
പാണാവള്ളി:   ആലപ്പുഴയിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് പൊളിക്കാൻ സുപ്രീം കോടതി വിധി വന്നതോടെ ആശങ്കയിലായിരിക്കുകയാണ് പാണാവള്ളി പഞ്ചായത്ത്. റിസോർട്ട് പൊളിച്ചു മാറ്റാൻ വേണ്ട ഭീമമായ തുക ചിലവഴിക്കാനുള്ള സാമ്പത്തിക സ്ഥിതി പഞ്ചായത്തിനില്ലെന്നാണ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം കോടതിയെയും സർക്കാരിനെയും ധരിപ്പിക്കും.പാണാവള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ പെടുന്ന നെടിയതുരുത്തിലാണ് ഈ അനധികൃത റിസോർട്ട്. റിസോർട്ട് പൊളിച്ചു നീക്കാനുള്ള നടപടികൾ പഞ്ചായത്ത് ചെയ്യണമെന്നാണ് കോടതി വിധി....
ന്യൂഡൽഹി:   ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കാമ്പസിൽ പോയി കണ്ട നടി ദീപികാ പദുക്കോൺ അഭിനയിച്ച പരസ്യം കേന്ദ്രസർക്കാർ പിൻവലിച്ചു. നൈപുണ്യവികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ടായിരുന്ന പരസ്യമാണ്‌ പിൻവലിച്ചത്.ഭിന്നശേഷിക്കാർക്കുള്ള തുല്യാവസരങ്ങളെക്കുറിച്ച് 40 സെക്കൻഡ് ദൈര്‍ഘ്യമുള്ള പരസ്യമാണ് നീക്കം ചെയ്തത്. ദീപികയുടെ ജെഎന്‍യു സന്ദർശനത്തിനുശേഷം വീഡിയോ സൈറ്റുകളിൽ ഈ പരസ്യം കാണാനില്ലായിരുന്നു.
കൊൽക്കത്ത:   പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊൽക്കത്തയിലെത്തും. വിമാനത്താവള പരിസരത്ത് മോദിയുടെ പാത തടയാനടക്കം വിവിധ സംഘടനകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വൻ സുരക്ഷ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠം ഇന്ന് പ്രധാനമന്ത്രി സന്ദർശിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമുണ്ട്. നാളെ കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും...
ന്യൂഡൽഹി:   ജെഎന്‍യു ആക്രമണത്തിനു ശേഷം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ ആദ്യ പത്ര സമ്മേളനത്തില്‍ വൈരുദ്ധ്യങ്ങൾ ഏറെ. ആക്രമണത്തില്‍ പങ്കാളികളായ 9 പേരുടെ പേരാണ് പോലീസ് വെളിപ്പെടുത്തിയത്. ഇതില്‍ 7 പേരും ഇടതു വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകരാണെന്നുള്ളതാണ് വൈരുദ്ധ്യം.എബിവിപി പ്രവര്‍ത്തകരായ രണ്ടു പേര്‍ പ്രാഥമികാന്വേഷണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കുറ്റക്കാരായ ഇടതു സംഘടനാപ്രവര്‍ത്തകരുടെ പേരുകള്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട്...
വാഷിങ്ടൺ:   ഇറാന്‍-അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ നയനന്ത്ര നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെ ഇറാനു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. എട്ട് ഉന്നത ഉദ്യാഗസ്ഥർക്കും ഇറാനിലെ ഉരുക്കു കമ്പനികൾക്കും ഇടപാടുകൾക്കുമാണ് ഉപരോധം. ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും അമേരിക്ക ആവര്‍ത്തിച്ചു.ഇറാനു മേൽ സൈനിക നടപടി സ്വീകരിക്കുന്നതിൽ നിന്ന് വിലക്കുന്ന യുദ്ധാധികാര പ്രമേയം യു.എസ് പ്രതിനിധി സഭ പാസാക്കിയത് ഡൊണാൾഡ് ട്രംപിന് തിരിച്ചടിയായിട്ടുണ്ട്. അതേസമയം, പ്രകോപനം ഒഴിവാക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്....
മസ്കറ്റ്:   ക്യാൻസർ ബാധിതനായിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു.ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യയുമായി സവിശേഷ ബന്ധം പുലര്‍ത്തിയ ഭരണാധികാരിയായിരുന്നു. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23-നാണ് അദ്ദേഹം അധികാരമേറ്റത്.സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരു...
കൊച്ചി:   മരടിലെ ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 11-ന് എച്ച് ടു ഒ ഹോളിഫെയ്ത്തിലും അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നെട്ടൂര്‍ ആല്‍ഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം നടക്കും.ആദ്യ സൈറണ്‍ പത്തരക്ക് മുഴങ്ങും. മരട് നഗരസഭയിലാണ് സ്ഫോടനത്തിനായുള്ള കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. മരടില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.രാവിലെ എട്ടുമുതൽ അഞ്ചുവരെയാണ് നിരോധനാജഞ. സാഹചര്യമനുസരിച്ച് സമയം...
ന്യൂഡൽഹി:   വിവാദങ്ങളും പ്രതിഷേധവും നിലനില്‍ക്കെ പൗരത്വനിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. ജനുവരി 10 മുതല്‍ നിയമം നിലവില്‍ വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.നിയമത്തിനെതിരെ സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ലാത്തതിനാല്‍ മുന്നോട്ടുപോകാമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നാണ് വിവരങ്ങള്‍. അതെ സമയം, പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി...