Fri. Apr 26th, 2024
ന്യൂഡൽഹി:

 
ഇന്ത്യയില്‍ കഴിയുന്ന തമിഴ് അഭയാര്‍ത്ഥികളില്‍ നിന്നുള്ള 3,000 പേര്‍ ശ്രീലങ്കയിലേക്ക് മടങ്ങും.അഭയാര്‍ത്ഥികളെ ശ്രീലങ്കയില്‍ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ധന വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയില്‍ 90,000 ശ്രീലങ്കന്‍ തമിഴ് വംശജരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 60,000 പേരെ തിരികെ സ്വീകരിക്കാന്‍ ശ്രീലങ്ക സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ ശ്രീലങ്കയിലേക്ക് തിരികെ പോകാന്‍ താത്പര്യപ്പെടുന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുനരധിവസിപ്പിക്കേണ്ടവരില്‍ ആദ്യ ബാച്ചിനെ നിശ്ചയിച്ചു കഴിഞ്ഞു. എന്നാല്‍ എന്നത്തേക്ക് ഇവരെ ശ്രീലങ്കയില്‍ എത്തിക്കുന്ന നടപടി പൂര്‍ത്തിയാക്കുമെന്ന കാര്യം വ്യക്തമല്ല.