Wed. Apr 24th, 2024
മസ്കറ്റ്:

 
ക്യാൻസർ ബാധിതനായിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു.

ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യയുമായി സവിശേഷ ബന്ധം പുലര്‍ത്തിയ ഭരണാധികാരിയായിരുന്നു. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23-നാണ് അദ്ദേഹം അധികാരമേറ്റത്.

സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരു മാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി സ്വന്തം രാജ്യത്തെ ലോകത്തിലടയാളപ്പെടുത്തുകയായിരുന്നു.