Thu. Apr 25th, 2024
മുംബൈ:

 
ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെവൈസിയുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ്, ആർബിഐ അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016 ഫെബ്രുവരിയിൽ പുറത്തിറക്കിയ വിജ്ഞാപനം ഭേദഗതി ചെയ്തു.

ഇ – കെവൈസിയുടെ നിർവചനത്തിലും മാറ്റംവരുത്തി. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് പുതിയ വഴിതുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. വീഡിയോ വഴി ഉപഭോക്താവിന്റെ ഫോട്ടോയും തിരിച്ചറിയൽ രേഖകളും കെവൈസിയ്ക്കായി നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ അനുമതിയോടെ മാത്രമേ വി – സിപ് നടത്താൻ കഴിയൂ.