Fri. Mar 29th, 2024

ചെന്നെെ:

‘കൊടി’ എന്ന ചിത്രത്തിന് ശേഷം ആർ.എസ്.ദുരൈ സെന്തിൽകുമാറും ധനുഷും ഒന്നിക്കുന്ന ‘പട്ടാസിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. റിവന്‍ജ് ഡ്രാമ കാറ്റഗറിയില്‍പ്പെട്ട പട്ടാസില്‍ ധനുഷ് ഇരട്ട  വേഷത്തിലാണ് എത്തുന്നത്.

ആയോധന കലയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന അച്ഛനെയും, എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന മകനെയുമാണ് ട്രെയിലറില്‍ കാണുന്നത്.  സ്നേഹയും തെലുങ്ക് നടി മെഹ്റീൻ പിർസദയുമാണ് ചിത്രത്തിലെ നായികമാർ. ഈ മാസം 16ന് ചിത്രം തീയേറ്ററുകളിലെത്തും.

 

By Binsha Das

Digital Journalist at Woke Malayalam